തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ ഏറെ ശ്രദ്ധനേടിയ ഗാനമാണ് 'മൂക്കുത്തി മൂക്കിത്തി കണ്ടില്ല'. ചിത്രത്തില്‍  പ്രാചി തെഹ്ലാനും ഇനിയയും ചേര്‍ന്നാണ് ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. എന്നാല്‍ ഖത്തറില്‍ നടന്ന മാമാങ്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചിത്രത്തിലെ നായികമാര്‍ ഇതേ ഗാനത്തിന് ചുവടുവച്ചു. ഇനിയയ്ക്കും പ്രാചി തെഹ്ലാനുമൊപ്പം അനുസിത്താരയും ചുവടുവയ്ക്കുന്ന വീഡിയോ പ്രാചി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എം. പദ്‌മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.  ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.