ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2020ല്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് മോഹന്‍ലാല്‍ ആയിരുന്നു.  സംവിധായകനായുള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റചിത്രം 'ലൂസിഫറി'ലെ പ്രകടനത്തിനാണ് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളസിനിമയുടെ പല തലമുറകള്‍ ഒരുമിച്ച് അണിനിരന്ന വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ ആറാം തീയ്യതി പുരസ്‌കാരനിശ.  സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ അനു സിത്താര, ആശ ശരത്, ലക്ഷ്മി ഗോപാലസ്വാമി, മിയ, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി നൂറോളം കലാകാരന്മാര്‍ അവതരിപ്പിച്ച 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസിക്കല്‍ നൃത്തവിരുന്ന് അവാര്‍ഡ് നിശയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

നീരജ് മാധവ്, ഹണിറോസ് , അനശ്വര രാജന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, ടിനിടോം, കലാഭവന്‍ പ്രജോദ്, ധര്‍മജന്‍, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, സുരഭി, സലിംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ കോമഡി സ്‌കിറ്റുകളും ചടങ്ങിന് മാറ്റുകൂട്ടി. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ഹണി റോസ് അവതരിപ്പിച്ച ബെല്ലി ഡാന്‍സും ഷോയ്ക്ക് അഴകേകിയെന്നാണ് പുറത്തുവരുന്ന പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്

.

ചുവപ്പ് വസ്ത്രമണിഞ്ഞ് ത്രസിപ്പിക്കുന്ന ചുവടുകളുമായാണ് ഹണി റോസ് വേദിയിലെത്തുന്നത്. പുരസ്കാരരാവിനെ തന്നെ ഇളക്കിമറിക്കുന്ന പ്രകടനമായിരുന്നു ഹണി റോസിന്‍റേതെന്നാണ് പ്രൊമോ വീഡിയോ നല്‍കുന്ന സൂചന.