Asianet News MalayalamAsianet News Malayalam

വെറും അഞ്ച് ആഴ്ച! ഈ മേക്കോവറിലെത്താന്‍ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി എന്തെന്ന് ഹൃത്വിക് റോഷന്‍

ഓഗസ്റ്റ് അവസാന വാരത്തിലെയും ഒക്ടോബര്‍ ആദ്യ വാരത്തിലെയും തന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് ഹൃത്വിക്

hrithik roshan terrific body transformation pics from 5 months time went viral nsn
Author
First Published Oct 17, 2023, 9:25 PM IST

ബോളിവുഡ് താരങ്ങള്‍ പൊതുവെ ശരീര സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാല്‍ മികച്ച ശരീരസൌന്ദര്യമുള്ള നായക നടന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും മനസിലേക്കെത്തുന്ന പേര് ഹൃത്വിക് റോഷന്‍റേത് ആയിരിക്കും. പല ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെയും അംബാഡിസറായ ഹൃത്വിക്കിന്‍റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ് ഇപ്പോള്‍. 

ഓഗസ്റ്റ് അവസാന വാരത്തിലെയും ഒക്ടോബര്‍ ആദ്യ വാരത്തിലെയും തന്‍റെ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് ഹൃത്വിക് റോഷന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ക്രിസ് ഗെതിന്‍ എന്ന ഫിറ്റ്നസ് ട്രെയിനറുടെ മേല്‍നോട്ടത്തില്‍ കര്‍ശനമായ ഭക്ഷണക്രമീകരണത്തോടെ ഈ കാലയളവില്‍ കഠിനമായ വര്‍ക്കൌണ്ട് ആണ് അദ്ദേഹം ജിമ്മില്‍ നടത്തിയത്. അതിന്‍റെ പ്രയോജനം വെറും അഞ്ച് ആഴ്ചകളില്‍ ലഭിക്കുകയും ചെയ്തു. "ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ഞാന്‍ ഒരു പ്രത്യേക രീതിയില്‍ വെളിപ്പെടണമെന്ന് ചിലപ്പോള്‍ ആവശ്യപ്പെടും. എന്നെ അതിനായി വെല്ലുവിളിക്കും. വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്", ചിത്രങ്ങള്‍ക്കൊപ്പം ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ചിത്രത്തില്‍ കാണുന്ന ലുക്കില്‍ എത്താന്‍ നേരിട്ട കഠിനതകളെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. "പല ഉത്തരവാദിത്തങ്ങളോടും നോ പറയേണ്ടിവന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെയും സാമൂഹിക ജീവിതത്തെയും ഒപ്പം സ്കൂള്‍ പിടിഎ മീറ്റിംഗുകളുമൊക്കെ ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടാമത്തെ കാര്യം രാത്രി 9 മണിയോടെ ഉറങ്ങാന്‍ കിടക്കണമായിരുന്നു എന്നതാണ്". ക്രിസ് ഗെതിനോടും കാമുകി സബ ആസാദിനോടുമുള്ള നന്ദിയും അറിയിക്കുന്നുണ്ട് അദ്ദേഹം. "നമുക്ക് കണ്ണുമടച്ച് ഫോളോ ചെയ്യാന്‍ കഴിയുന്ന ആളാണ് ക്രിസ്. ചിന്തയിലും പ്രവര്‍ത്തിയിലും സബയെപ്പോലെ ഒരാള്‍ ഒപ്പമുണ്ടാവുക എന്നതാണ് ഈ മേക്കോവര്‍ എളുപ്പമുള്ളതാക്കിത്തീര്‍ത്ത ഘടകം". പുതിയ ചിത്രം ഫൈറ്ററിന് വേണ്ടിയാണ് ഹൃത്വിക് റോഷന്‍റെ ഈ മേക്കോവര്‍ എന്നാണ് അറിയുന്നത്. 

ALSO READ : 'കണ്ണൂര്‍ സ്ക്വാഡ്' കളക്ഷന് പരിക്കേല്‍പ്പിക്കുമോ 'ലിയോ'? തിയറ്റര്‍ ഉടമകള്‍ക്ക് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios