ബാല നടിയെന്ന ഇമേജൊക്കെ മാറ്റി ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി മാറിയിരിക്കുകയാണ് ഗോപിക. സാന്ത്വനം എന്ന പരമ്പരയിലൂടെ പുതിയ കരിയർ ബ്രേക്കിലെത്തിയിരിക്കുകയാണ് താരം.

സാന്ത്വനത്തിൽ വല്യേട്ടൻ റോളിൽ എത്തുന്ന രാജീവ് പരമേശ്വരനും ശ്യാമിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപികയിപ്പോൾ. 'ഇവരോടൊപ്പമുള്ള നിമിഷങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്', ' ഇവിടെ ഞാൻ സുരക്ഷിതയാണ്' തുടങ്ങിയ കുറിപ്പുകളോടെയാണ് ഗോപിക ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

സ്ക്രീനിൽ കാണുന്നതുപോലെ തന്നെയാണ് ഷൂട്ടിങ് സെറ്റും എന്ന് പലപ്പോഴും ഗോപിക പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒരേ മനസ്സോടെയാണ് ഈ പരമ്പരയിൽ പ്രവർത്തിക്കുന്നത്. ഇത് അവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെ പ്രേക്ഷകർക്കും വ്യക്തമാകാറുണ്ട്.

View post on Instagram

കബനി എന്ന പരമ്പരയിലൂടെയാണ് ഗോപിക സീരിയൽ ജീവിതം ആരംഭിച്ചത്. എന്നാൽ വൈകാതെ ഷോ അവസാനിക്കുകയായിരുന്നു. പിന്നാലെ ഏഷ്യാനെറ്റ് പരമ്പര സാന്ത്വനത്തിൽ ലഭിച്ച അവസരം, അഞ്ജലിയിലൂടെ കരിയർ മാറ്റിമറിച്ചു. മലയാളികളുടെ അഞ്ജലിയായി മാറാൻ താരത്തിന്കഴിഞ്ഞു.

View post on Instagram

നടൻ സജിനും ഗോപികയും ചേർന്ന് അവതരിപ്പിക്കുന്ന ശിവൻ, അഞ്ജലി കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കലിപ്പനും കാന്താരിയും എന്നറിയപ്പെടുന്ന ഇരുവർക്കും നിരവധി ഫാൻ പേജുകളുമുണ്ട്.