ബോളിവുഡ് നടി പൂജ ബേ‍ഡിയുടെ മകള്‍ അലയ ഫര്‍ണിച്ചര്‍വാല തന്‍റെ ബോളിവുഡ‍് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. ജവാനി ജാനേമന്‍ എന്ന സെയ്ഫ് അലി ഖാന്‍, തബു ചിത്രത്തിലൂടെയാമ് അലയ ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. ഒരു ചാറ്റ് ഷോയില്‍ അലയയോട് അവതാരകന്‍ ചോദിച്ച് ചോദ്യത്തിന് വളരെ കൂള്‍ ആയി അവള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. 

ബോളിവുഡ് ഹോട്ട് താരം കാര്‍ത്തിക് ആര്യനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. കാര്‍ത്തികിനൊപ്പം ഒരു ചൂടന്‍ രംഗത്തില്‍ അഭിനയിക്കേണ്ടിവന്നാല്‍ അത് ചെയ്യാന്‍ മടിക്കില്ലെന്ന് അലയ പറഞ്ഞു. സാറാ അലി ഖാനും ആര്യനും ഒരുമിച്ചുള്ള ചൂടന്‍ രംഗം ഉള്‍്പപെട്ട ലവ് ആജ് കല്ലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് അലയയുടെ വെളിപ്പെടുത്തല്‍. 

ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ കിടക്കയില്‍ കാര്‍ത്തിക് ആര്യനെ കണ്ടാല്‍ അത്ഭുതപ്പെടില്ലെന്നും അലയ പറഞ്ഞു. ''വരുണ്‍ ധവാനെ വിവാഹം കഴിക്കണം. കാര്‍ത്തികിനോട് പ്രണയം. ഇഷാന്‍ ഖട്ടറിനെ കൊല്ലണം.'' സൂം ടിവിയുടെ  കില്‍ മാരി ഹൂക്ക് അപ്പ് സെക്ഷനില്‍ അലയ പറഞ്ഞു. നടിമാരില്‍ ആരെ സെലക്ട് ചെയ്യുമെന്ന ചോദ്യത്തിന് ''സാറാ അലി ഖാനെ വിവാഹം കഴിക്കണം. ജാന്‍വി കപൂറിനോട് പ്രണയം. അനന്യ പാണ്ഡെയെ കൊല്ലണം.'' എന്നായിരുന്നു.