പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ദ്രജിത്ത്-പൂർണ്ണിമ ദമ്പതിമാർ. ഒപ്പം പൂർണ്ണിമയുടെ ജന്മദിനം എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലും അല്ലാതെയും ഇവർക്ക് ആശംസകളറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ആഘോഷവേളയിലെ ഇന്ദ്രജിത്തിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തേരി ആംഖോം കെ സിവാ ദുനിയാ... എന്ന് തുടങ്ങുന്ന പാട്ട് കേട്ടിട്ട് ഇയാൾ ഇത്ര നന്നായി പാടുമോ എന്ന് കേൾക്കുന്നവരെല്ലാം കമന്‍റില്‍ അത്ഭുതത്തോടെ ചോദിക്കുന്നു. 

"

ഇന്ദ്രജിത്തിന്റെ തോളിൽ തല ചായ്ച്ച് തൊട്ടടുത്ത് പൂർണ്ണിമയുമുണ്ട്. നടി നിമിഷ സജയനാണ് പാട്ടിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക്  വച്ചിരിക്കുന്നത്. 'ഇതുപോലെ എന്നെന്നും ഒന്നിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു' എന്നാണ് നിമിഷയുടെ ആശംസാകുറിപ്പ്. രണ്ട് ആഘോഷദിനങ്ങൾ ഒന്നിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.