നസ്‍ലെന്‍ കെ ഗഫൂറും ദീപ തോമസുമാണ് ഡിലീറ്റഡ് രംഗത്തില്‍

മലയാളത്തിലെ സമീപകാല ഡയറക്റ്റ് ഒടിടി റിലീസുകളില്‍ ജനപ്രീതിയില്‍ ഏറ്റവും മുന്നിലെത്തിയ ചിത്രമാണ് ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രം '#ഹോം'. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ 'ഒലിവര്‍ ട്വിസ്റ്റ്' എന്ന കുടുംബനാഥനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധാനം റോജിന്‍ തോമസ് ആണ്. ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. റിലീസ് ആയി ഒരാഴ്ച ആവുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

'ഒലിവര്‍ ട്വിസ്റ്റി'ന്‍റെ ഇളയ മകനായ ചാള്‍സ് (നസ്‍ലെന്‍ കെ ഗഫൂര്‍), മൂത്ത മകന്‍റെ ഗേള്‍ ഫ്രണ്ട് ആയ 'പ്രിയ ജോസഫ് ലോപ്പസ്' (ദീപ തോമസ്) എന്നിവരാണ് ചിത്രത്തില്‍ ഇല്ലാതിരുന്ന ആ രംഗത്തില്‍. ചേട്ടനുമായുള്ള 'സൗന്ദര്യപ്പിണക്കങ്ങളു'ടെ മാനസിക പ്രയാസങ്ങളിലിരിക്കുന്ന പ്രിയക്ക് തന്നാല്‍ കഴിയുന്ന തരത്തില്‍ ഒരു മോട്ടിവേഷന്‍ ക്ലാസ് കൊടുക്കുകയാണ് ചാള്‍സ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona