ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര ഏറെ ശ്രദ്ധേയമാണ്. ഏറെ ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതവും പ്രേക്ഷകര്‍ ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. 

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര ഏറെ ശ്രദ്ധേയമാണ്. ഏറെ ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതവും പ്രേക്ഷകര്‍ ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. പൗര്‍ണമിത്തിങ്കളിലെ ഗൗരി കൃഷ്ണയുടെ വീട്ടിലെ ഒരു വിശേഷമാണ് ഇപ്പോള്‍ ആരാധകര ശ്രദ്ധനേടുന്നത്.

View post on Instagram

അടുത്തിടെ നടന്ന ഗൗരിയുടെ ചേച്ചിയുടെ വിവാഹ വിശേഷങ്ങള്‍ ഗൗരി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവച്ചത്. താന്‍ ഏറെ ആകാംക്ഷയോട കാത്തിരുന്ന മുഹൂര്‍ത്തമാണ് ചേച്ചിയുടെ വിവാഹമെന്നുമാണ് താരം ചിത്രം പങ്കുവച്ചുകൊണ്ട് പറയുന്നത്. ഏക സഹോദരി വിവാഹിതയാകുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമായിരിക്കുമെന്നും ഗൗരി കുറിക്കുന്നു.

View post on Instagram

സഹോദരിക്ക് ആശംസകളറിയിക്കുന്ന മറ്റൊരു കുറിപ്പില്‍ ഗൗരി പറയുന്നതിങ്ങനെ. 'നീയാണ് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ വധു. നിന്‍റെ മുഖത്തെ ചിരി ഒരിക്കലും മാഞ്ഞുകണ്ടില്ല. എത്ര ശക്തയായ സ്ത്രീയാണ് നീയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. രണ്ടുപേര്‍ക്കും എന്‍റെ എല്ലാ ഭാവുകങ്ങളും'. ഈ കുറിപ്പിനെല്ലാം ഒപ്പം നിരവധി ചിത്രങ്ങളും ഗൗരി പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയില്‍ ചില ആരാധകര്‍ ചേച്ചിയെ വിവാഹം ചെയ്താല്‍ മതിയോ സ്വന്തമായി അങ്ങനെയൊന്ന് വേണ്ടേ എന്ന ചോദ്യവുമായി എത്തുന്നുണ്ടെങ്കിലും താരം മറുപടി നല്‍കിയിട്ടില്ല.

View post on Instagram

പ്രേക്ഷകരുടെ പൗര്‍ണമിയുമാണ് താരമിപ്പോള്‍. വിഷ്ണു നായരാണ് താരത്തിനൊപ്പം അഭിനയിക്കുന്ന പെയര്‍ താരം. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.