അന്തരിച്ച നടന്‍ സത്താറിന്‍റെയും നടി ജയഭാരതിയുടെയും മകനും നടനുമായ കൃഷ് ജെ സത്താര്‍ (ഉണ്ണികൃഷ്ണന്‍ സത്താര്‍) വിവാഹിതനായി. നബീല്‍ സരൂഷിയുടെയും കമലേശ്വരി നബീലിന്‍റയും മകളായ സൊനാലിയാണ് വധു. ചെന്നൈ ഐടിസി ഗ്രാന്‍റില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

താരനിബിഢമായിരുന്നു കൃഷിന്റെ വിവാഹം. മമ്മൂട്ടി, സുരേഷ് ഗോപി, ഖുശ്ബു, സുരേഷ് കുമാർ, വിധു ബാല, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹസൽക്കാരം നടക്കും.

2013ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിൽ വേഷമിട്ടു.

22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ മാലിനി 22 പാളയം കോട്ടൈയിലും ഇതിന്റെ തെലുങ്ക് പതിപ്പായ ഘട്ടാനയിലും കൃഷ് അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം സിനിമയില്‍നിന്ന് കൃഷ് മാറിനില്‍ക്കുകയായിരുന്നു കൃഷ് ലണ്ടനില്‍ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് ഇപ്പോള്‍.