ലാളികളുടെ പ്രിയതാരമാണ് ജയസൂര്യ. ഏതൊരു കഥാപാത്രത്തെയും അതിന്റെ അംശം ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകള്‍ വേദയുടെ പിറന്നാള്‍ ആഘോഷമാക്കുന്ന ജയസൂര്യയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമായിരുന്നു വേദയുടെ പിറന്നാൾ ആഘോഷം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'വേദകുട്ടിയുടെ പിറന്നാളാഘോഷം...കൂടെ ഞാനെടുത്ത കുറച്ചു ചിത്രങ്ങളും'എന്ന കുറിപ്പോടെയാണ് അനീഷ് ചിത്രങ്ങൾ ഷെയർ ചെയ്തത്. ജയസൂര്യയുടെ ഭാര്യ സരിതയും ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

വേദകുട്ടിയുടെ പിറന്നാളാഘോഷം...🎁🎉🎊 കൂടെ ഞാനെടുത്ത കുറച്ചു ചിത്രങ്ങളും...📷 Happy birthday veda❤️❤️ Jayasurya JayanSaritha Jayasurya

Posted by Aniesh Upaasana on Wednesday, 30 December 2020