അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ പെപ്പെ എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ യുവനടനാണ് ആന്റണി വര്‍ഗീസ്. പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ താരമായിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ ആന്റണി, ലോക്ക്ഡൗണായതില്‍പ്പിന്നെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംസാരിക്കാറുമുണ്ട്.

ലോക്ക്ഡൗണില്‍ നിരന്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ആന്റണി വര്‍ഗ്ഗീസ്, എന്നും പുതിയ പുതിയ ലുക്കിലാണ് എത്താറുള്ളത്. കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രവും അതിന് താരം നല്‍കിയ ക്യാപ്ഷനുമാണിപ്പോള്‍ ആരാധകരുടെ ഇടയില്‍ തരംഗമായിരിക്കുന്നത്. ചളി ക്യാപ്ഷന്‍ എന്നുപറഞ്ഞാണ് പെപ്പെ പുതിയ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. റംപുട്ടാന്‍ തോട്ടത്തില്‍നിന്നും എടുത്ത ചിത്രത്തോടൊപ്പം പെപ്പെ ക്യാപ്ഷനായി പറയുന്നത്. ''ഭൂട്ടാനില്‍ പോകാന്‍ പറ്റാത്തോണ്ട് റം'ഭൂട്ടാന്‍' തോട്ടത്തില്‍'' എന്നാണ്.

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അങ്കമാലി ഡയറീസ് ആയിരുന്നു ആന്റണിയുടെ ആദ്യചിത്രം, നല്ല ഒരുപിടി സിനിമകളുടെ ഭാഗമായ താരത്തിന്റെ നിരവധി ചിത്രങ്ങള്‍ വരാനിരിക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

📷 @faizsiddik

A post shared by antony varghese (@antony_varghese_pepe) on Jul 17, 2020 at 5:55am PDT