Asianet News MalayalamAsianet News Malayalam

എനിക്ക് വേണ്ടി കരയാൻ ഇത്രയും പേരോന്ന് തോന്നി, ചക്കി സിനിമയിലേക്കോ ?: തുറന്ന് പറഞ്ഞ് കാളിദാസ്

കാളിദാസിന് പിന്നാലെ തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവികയും രം​ഗത്ത് എത്തിയിരുന്നു. 

kalidas jayaram about his lover tarini kalingarayar and malavika jayaram nrn
Author
First Published Nov 9, 2023, 10:08 PM IST

കുട്ടിക്കാലം മുതൽ മലയാളികൾക്ക് സുപരിചിതനായ താരമാണ് കാളിദാസ്. ജയറാം- പാർവ്വതി ദമ്പതികളുടെ മൂത്തപുത്രൻ. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തിയ നടൻ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന താരമാണ്. അടുത്തിടെ താൻ പ്രണയത്തിലാണെന്ന് കാളിദാസ് പറഞ്ഞത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തരിണി കലിംഗയാണ് താരത്തിന്റെ കാമുകി. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും അനുജത്തി മാളവികയെ കുറിച്ചും കാളിദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഞങ്ങളുടെ പ്രണയം പറഞ്ഞപ്പോൾ ഒരുപാട് പേർ ആശംസകൾ അറിയിച്ചുവെന്ന് കാളി​ദാസ് പറയുന്നു. ചിലർ കരയുന്ന സ്മൈലി ഒക്കെയാണ് മെസേജ് ചെയ്തത്. എനിക്ക് വേണ്ടി കരയാൻ ഇത്രയും പേരുണ്ടായിരുന്നോ എന്നാണ് ആ അവസരത്തിൽ ചിന്തിച്ചതെന്നും കാളി​ദാസ് പറഞ്ഞു. ​ഗജിനി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ യുട്യൂബ് ചാനലുകളോട് ആയിരുന്നു നടന്റെ പ്രതികരണം. മാളവിക സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. വെറുതെ സിനിമയിലേക്ക് ആരും വരാൻ സാധിക്കില്ലെന്നും ആർട്ടിസ്റ്റ് ആകണമെങ്കിൽ അതിന്റേതായ എഫേർട്ട് എടുക്കണം. വെറും കളിയല്ല സിനിമ. ചക്കിക്ക് സിനിമയോട് ഡെഡിക്കേഷനും പാഷനും ഉണ്ടെങ്കിൽ അവൾ തീർച്ചയായും വരും എന്നും കാളി​ദാസ് പറഞ്ഞു. 

അവസാനമായി ഒരുനോക്ക്..; ഹനീഫിനെ കാണാൻ ഓടിയെത്തി മമ്മൂട്ടി, മകനെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് നടൻ

തരിണിയുമായുള്ള വിവാഹം താനായിട്ട് വീട്ടിൽ പറഞ്ഞതല്ലെന്നും അവർ കണ്ടുപിടിച്ചതാണെന്നും കാളിദാസ് പറയുന്നുണ്ട്. ഇതിന് ശേഷം അച്ഛനും അമ്മയും തരിണിയുടെ ഡാഡിയെ കാണാൻ പോവുക ആയിരുന്നുവെന്നും നടൻ പറയുന്നുണ്ട്. ചിലപ്പോൾ ​ഗജിനി സിനിമ റിലീസ് ചെയ്ത ശേഷം വിവാഹം കാണാൻ ചാൻസ് ഉണ്ടെന്നും കാളിദാസ് പറയുന്നുണ്ട്. കാളിദാസിന് പിന്നാലെ തന്റെ കാമുകനെ പരിചയപ്പെടുത്തി മാളവികയും രം​ഗത്ത് എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios