ഇപ്പോള്‍ ഇതാ തനിക്ക് ചുമത്തിയ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് നടി പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടി താനാണ് എന്നും കങ്കണ അവകാശപ്പെടുന്നു. 

മുംബൈ: വിവാദങ്ങള്‍ എന്നും കൂടെയുള്ള നടിയാണ് കങ്കണ റണൗട്ട്. ഇപ്പോള്‍ ഇതാ തനിക്ക് ചുമത്തിയ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് നടി പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടി താനാണ് എന്നും കങ്കണ അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ജോലി ഇല്ലായിരുന്നു അതിനാല്‍ പകുതിയെ അടയ്ക്കാന്‍ സാധിക്കൂ. അതിന് സര്‍ക്കാര്‍ പിഴ ചുമത്തിയാലും സ്വാഗതം ചെയ്യുമെന്നും നടി പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായണ് കങ്കണ ഈ കാര്യം പറയുന്നത്, 'ഏറ്റവും കൂടുതല്‍ ടാക്സ് അടക്കുന്ന സ്ലാബിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്, എന്‍റെ വരുമാനത്തിന്‍റെ 45 ശതമാനം ഞാന്‍ നികുതി അടയ്ക്കുന്നു, ഇതിനാല്‍ ഞാന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടി, പക്ഷെ ഇപ്പോള്‍ പണിയൊന്നും ഇല്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ടാക്സ് പകുതിയെ ഇതുവരെ അടച്ചുള്ളൂ, ഇത് ജീവിതത്തില്‍ ആദ്യമാണ്'

തുടര്‍ന്ന കങ്കണ പറയുന്നു, 'ഞാന്‍ നികുതി അടയ്ക്കാന്‍ വൈകുന്നതില്‍ സര്‍ക്കാര്‍ പിശ ചുമത്തിയാല്‍ ഞാന്‍ അത് സ്വാഗതം ചെയ്യുന്നു. വ്യക്തി എന്ന നിലയില്‍ മോശം സമയമായിരിക്കും, എന്നാല്‍ ഒന്നിച്ച് നിന്നാല്‍ ഈ സമയവും അതിജീവിക്കും'

തലൈവി എന്ന ചിത്രമാണ് പുതുതായി കങ്കണയുടെതായി ഇറങ്ങാനുള്ളത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. തേജസ്, മണികര്‍ണ്ണിക റിട്ടേണ്‍സ് തുടങ്ങിയ ചില ചിത്രങ്ങള്‍ കൂടി കങ്കണയുടെതായി വരാനുണ്ട്.