മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യാണ് കങ്കണയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് കങ്കണ കൂട്ടിയത്.

സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളാലും തുറന്നുപറച്ചിലുകൾ കൊണ്ടും പലപ്പോഴും വാർത്തകളിൽ നിറയുന്ന ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. താരത്തിന്റെ പല പ്രസ്താവനകളും വിവാദങ്ങൾക്ക് വഴിവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, കങ്കണ പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കുട്ടിക്കാലത്തെ ചിത്രത്തിൽ ഏറെ ഗൗരവത്തിൽ ഇരിക്കുന്ന കങ്കണയെ ആണ് കാണാൻ സാധിക്കുന്നത്. “കുട്ടിയെന്ന നിലയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓർമ്മയില്ല. എന്റെ പാവകൾക്ക് ഫാൻസി ഗൗണുകളും ഉടുപ്പുകളും ഉണ്ടാക്കുക എന്നതായിരുന്നു അന്നത്തെ എന്റെ പ്രിയപ്പെട്ട കാര്യം. മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നു. ആഴത്തിൽ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകൾ. നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാൻ അവരിൽ ഒരാളാണ്,” എന്നായിരുന്നു ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. 

Scroll to load tweet…

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യാണ് കങ്കണയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി 20 കിലോ ശരീരഭാരമാണ് കങ്കണ കൂട്ടിയത്. ഇടയ്ക്ക് ചിത്രവുമായി ബന്ധപ്പെട്ട ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. എ.എൽ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്.