'ഈ കൊറോണ കാലത്ത് നല്ല രീതിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചു, സോഷ്യല്‍ ഡിസ്റ്റന്‍സിങ് വളരെ എളുപ്പമാണ് , നിങ്ങള്‍ക്കും അത് പാലിക്കാന്‍ പറ്റുന്നതാണ്.' അമേയ പങ്കുവച്ച കുറിപ്പ് നിമിഷങ്ങൾകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

അമേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, നിലപാടുകള്‍കൊണ്ടും മറ്റും നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ലോകത്തും രാജ്യത്തുമൊന്നാകെയുള്ള കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമം അമേയ പങ്കുവച്ചത് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കൊറോണ കഴിഞ്ഞാല്‍ ഒരു കുളു മണലി ട്രിപ്പ് പോകണമെന്നാണ് അമേയ ഇപ്പോള്‍ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍കൊണ്ട് നിറയുന്ന എംപിഎല്‍ പരസ്യം കണക്കെയാണ് അമേയ കുറിപ്പ് പറഞ്ഞിരിക്കുന്നത്. ഏതായാലും ഒരുപാടുപേരാണ് അമേയയോട് കുശലം ചോദിച്ചും, ട്രിപ്പിന് കൂടെ കൂട്ടുമോന്ന് ചോദിച്ചുമെല്ലാം എത്തുന്നത്.

'ഞാന്‍ അമേയ, തിരുവനന്തപുരത്ത് താമസിക്കുന്നു, സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരു ഭാഗം ആയി കഴിഞ്ഞു. ഈ കൊറോണ കാലത്ത് നല്ല രീതിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചു, ഇത് കഴിഞ്ഞാല്‍ ഒരു കുളു മണാലി ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് വളരെ എളുപ്പമാണ് , നിങ്ങള്‍ക്കും അത് പാലിക്കാന്‍ പറ്റുന്നതാണ്.' എന്നാണ് കുറിച്ചിരിക്കുന്നത്.

View post on Instagram