Asianet News MalayalamAsianet News Malayalam

വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം വരനെ പരിചയപ്പെടുത്തി കാര്‍ത്തിക

വരന്‍റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളായിരുന്നു കാര്‍ത്തികയുടെ അമ്മ രാധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

karthika nairs fianc rohit menon actress unveils the mystery mans pictures through instagram vvk
Author
First Published Nov 16, 2023, 1:27 PM IST

തിരുവനന്തപുരം: മലയാളിക്ക് ഏറെ പരിചയമുള്ള നടിയാണ് കാര്‍ത്തിക. മലയാളത്തിലും തമിഴിലും അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ കാര്‍ത്തിക പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. വന്‍ വിജയമായ കോ എന്ന ചിത്രത്തിലെ വേഷം പ്രേക്ഷകര്‍ ഇന്നും മറക്കില്ല. 

പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക. കാര്‍ത്തികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമാണ് നടന്നത്. എന്നാല്‍ ആരാണ് വരന്‍ എന്നത് കാര്‍ത്തിക വ്യക്തമാക്കിയിരുന്നില്ല. വിരലില്‍ മോതിരം അണിഞ്ഞ ചിത്രം മാത്രമായിരുന്നു കാര്‍ത്തിക വിവാഹ നിശ്ചയം കഴിഞ്ഞയുടന്‍ പങ്കുവച്ചത്.

വരന്‍റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളായിരുന്നു കാര്‍ത്തികയുടെ അമ്മ രാധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് കാര്‍ത്തിക. വരന്‍റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചത്.

"നിന്നെ കണ്ട് മുട്ടിയത് ഒരു വിധിയായിരുന്നു, നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു” എന്നാണ് കാര്‍ത്തിക എഴുതിയിരിക്കുന്നത്. രോഹിത്ത് മേനോന്‍ എന്നാണ് വരന്‍റെ പേര് എന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. 

നിരവധിപ്പേര്‍ കാര്‍ത്തികയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്. മലയാളത്തില്‍ മകരമഞ്ഞ് എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്. കമ്മത്ത് ആന്‍റ് കമ്മത്ത് പോലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാര്‍ത്തിക ഒടുവില്‍ അഭിനയിച്ചത്.

റോണിയും വിൻസിയും പ്രധാന വേഷങ്ങളിൽ പഴഞ്ചൻ പ്രണയം ട്രെയ്ലര്‍ ഇറങ്ങി

സംസ്ഥാന അവാര്‍ഡിന് ശേഷം വീട്ടിലിരിക്കുന്നു; ഫീല്‍ഡ് ഔട്ടായാലും ഹാപ്പിയെന്ന് വിന്‍സി

Follow Us:
Download App:
  • android
  • ios