അഭിനയം ചെറുപ്പംമുതല്‍ക്കെ ഇഷ്‍ടമായിരുന്ന സ്‌നിഷ പ്ലസ്‍ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിംങ് ചെയ്‍തുകൊണ്ടിരിക്കുന്ന സമയത്താണ് നീലക്കുയിലിലേക്കെത്തുന്നത്. 'അടി കൂടാന്‍ ഒരു ഏട്ടനില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം അല്ലെ' എന്ന ക്യാപ്ഷനോടെയാണ് സ്‌നിഷ ഏട്ടനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചത്. 

നീലക്കുയില്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളിയുടെ സ്വന്തം കസ്‍തൂരിയായ താരമാണ് സ്‍നിഷ ചന്ദ്രന്‍. പരമ്പര അവസാനിച്ച് കുറച്ചുകാലമായെങ്കിലും കഥാപാത്രങ്ങളായ ആദിത്യനും റാണിയും കസ്‍തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് സ്‍നിഷ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലൂടെ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രമായ കസ്‍തൂരി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞദിവസം സഹോദര ദിനത്തില്‍ സ്‍നിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'അടി കൂടാന്‍ ഒരു ഏട്ടനില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം അല്ലെ' എന്ന ക്യാപ്ഷനോടെയാണ് സ്‌നിഷ ഏട്ടനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചത്. സ്‌നിഷയെ അഭിനയത്തിന്റെ കാര്യത്തില്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ഏട്ടനെന്ന് അഭിമുഖങ്ങളില്‍ സ്‌നിഷ പറയാറുണ്ട്. കൂടാതെ രണ്ട് സഹോദരിമാര്‍ക്കുള്ള ഏക സഹോദരനായതുകൊണ്ട് ഏട്ടനോടുള്ള സ്‌നിഷയുടെ ഇഷ്‍ടം സോഷ്യല്‍മീഡിയ പോസ്റ്റുകളിലും കാണാം. 
അഭിനയം ചെറുപ്പംമുതല്‍ക്കെ ഇഷ്‍ടമായിരുന്ന സ്‌നിഷ പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിംങ് ചെയ്‍തുകൊണ്ടിരിക്കുന്ന സമയത്താണ് നീലക്കുയിലിലേക്കെത്തുന്നത്. മലപ്പുറംകാരിയായ സ്‌നിഷ പെരിന്തല്‍മണ്ണയില്‍ കൂട്ടുകാരുമൊത്ത് ബൊട്ടീക്ക് നടത്തുന്നുമുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona