എന്നാല്‍ ഇപ്പോള്‍ തമിഴകത്ത് കീര്‍ത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ് പൊളിറ്റിക്കല്‍ കമന്‍റേറ്റര്‍ ഡോ. കാന്തരാജ് നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 

തിരുവനന്തപുരം: മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യ മൊത്തം മികച്ച വേഷങ്ങളും, ഹിറ്റുകളും സൃഷ്ടിച്ച നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് നായിക വേഷത്തിലൂടെ തിളങ്ങിയ കീര്‍ത്തി ഇന്നും തെന്നിന്ത്യയില്‍ വിലയേറിയ താരമാണ്. ഇപ്പോള്‍ ബോളിവുഡില്‍ കീര്‍ത്തി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. ജവാന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും കീര്‍ത്തിയുടെ അരങ്ങേറ്റം എന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്ത.

എന്നാല്‍ ഇപ്പോള്‍ തമിഴകത്ത് കീര്‍ത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ് പൊളിറ്റിക്കല്‍ കമന്‍റേറ്റര്‍ ഡോ. കാന്തരാജ് നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. ആഗയം തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ. കാന്തരാജിന്‍റെ പരാമര്‍ശങ്ങള്‍.

സൗന്ദര്യ വർദ്ധക രീതികള്‍ ഉപയോഗിച്ചത് കീര്‍ത്തിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തിയെന്നും അത്, അവര്‍ക്ക് സിനിമകള്‍ ഇല്ലാതാക്കിയെന്നും ഡോ. കാന്തരാജ് പറഞ്ഞു. “വലിയ തരംഗമായാണ് കീർത്തി സുരേഷ് വന്നത്. എന്നാൽ ഒരിക്കൽ ബ്യൂട്ടി സലൂണിൽ പോകാന്‍ തുടങ്ങിയതോടെ അതെല്ലാം നിന്നു. ഭക്ഷണക്രമീകരണത്തിലൂടെ ഹോളിവുഡ് താരത്തെപ്പോലെയായി. അടുത്ത അടുത്ത സിനിമകളില്‍ ശരീരഭാരം കുറച്ചു. ഇപ്പോള്‍ കാര്യമായി ചിത്രങ്ങളൊന്നും ഇല്ലാതായി" - ഡോ. കാന്തരാജ് പറയുന്നു.

രജനികാന്ത് വളരെ 'പാസം' കാണിക്കുന്ന വേഷത്തിലാണ് അണ്ണാത്തെയില്‍ നടി എത്തിയതെങ്കിലും. ചോറ് തിന്നാത്തത് പോലെയാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. ഇത് തന്നെയാണ് മുന്‍പ് നടി പ്രിയ ഭവാനി ശങ്കറിനും സംഭവിച്ചതെന്നും ഡോ. കാന്തരാജ് കൂട്ടിച്ചേര്‍ത്തു. എന്തായാലും നടിമാരെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് അടക്കം വലിയ പ്രതിഷേധം ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ശരീര ഭാരം കുറഞ്ഞതിനാല്‍ പടം ഇല്ലെന്ന് പറയുന്നതൊക്കെ വിശ്വാസയോഗ്യമല്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

അതേ സമയം ദസറ, മാമന്നന്‍, ബോലോ ശങ്കര്‍ എന്നീ ചിത്രങ്ങളിലാണ് കീര്‍ത്തി അവസാനം അഭിനയിച്ചത്. ഇതില്‍ ദസറയും മാമന്നനും വലിയ വിജയമായിരുന്നു. ബോലോ ശങ്കര്‍ വലിയ പരാജയമായിരുന്നു.

'ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ': ഭയാനക സംഭവത്തില്‍ രശ്മിക.!

'വർദ്ധരാജ മാന്നാർ' എന്ന റോള്‍ മാത്രമല്ല, സലാറിന്‍റെ പിന്നില്‍ മറ്റൊരു വന്‍ റോളില്‍ പൃഥ്വിരാജ്: വന്‍ അപ്ഡേറ്റ്