കഥാപാത്രമായ പ്രതീഷിന്‍റെ വിവാഹമാണ് 'കുടുംബവിളക്ക്' പരമ്പരയിലെ നിലവിലെ ചര്‍ച്ച

ആധുനിക കാലത്തെ കുടുംബകഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിത പ്രതിസന്ധികളാണ് പരമ്പരയുടെ പ്രതിപാദ്യവിഷയം. സാധാരണക്കാരിയായ വീട്ടമ്മ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നത് പരമ്പരയിലൂടെ കാണാം. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ടും ജീവിതം കരഞ്ഞുതീര്‍ക്കാതെ പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്. സ്വന്തമായി ബിസിനസ് തുടങ്ങി, സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുന്നതൊക്കെ ഒരു സ്ത്രീ കഥാപാത്രത്തോട് കൂടുതല്‍ ആരാധന പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ഉതകുന്നതായിരുന്നു.

കഥാപാത്രമായ പ്രതീഷിന്‍റെ വിവാഹമാണ് പരമ്പരയിലെ നിലവിലെ ചര്‍ച്ച. മകന്‍റെ വിവാഹത്തിന് സുമിത്രയും മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥും സമ്മതിക്കുന്നുണ്ടെങ്കിലും വധുവായ സഞ്ജനയുടെ അച്ഛനും സിദ്ധാര്‍ത്ഥിന്‍റെ ഇപ്പോഴത്തെ ഭാര്യയായ വേദികയും ഉടക്കി നില്‍ക്കുകയാണ്. പരമ്പരയില്‍ പ്രതീഷായെത്തുന്നത് നൂബിന്‍ ജോണിയും സഞ്ജനയായെത്തുന്നത് രേഷ്മാ നായരുമാണ്. വിവാഹം നടക്കുമോ ഇല്ലയോ എന്നുള്ളതാണ് പരമ്പരയുടെ ആരാധകരെ ആകാംക്ഷയിലാക്കിയിരുന്ന വിഷയമെങ്കില്‍, ഇപ്പോളത്തെ ചര്‍ച്ച, ശരിക്കും ഇവര്‍ വിവാഹിതരായോ എന്നതാണ്. അതിനുള്ള കാരണം മറ്റൊന്നുമല്ല. നൂബിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണ്. അമ്പലത്തില്‍ നിന്നുള്ള പരമ്പരയുടെ ഷൂട്ടിന്‍റെ ചിത്രങ്ങളാണ് നൂബിന്‍ പങ്കുവച്ചത്. വിവാഹ വസ്ത്രത്തിലുള്ള നൂബിനേയും രേഷ്മയേയും കണ്ട് ആളുകള്‍ തമാശയായി ചോദിക്കുന്നത് 'ഇനിയിപ്പോള്‍ ഇവരുടെ കല്ല്യാണം ശരിക്കും കഴിഞ്ഞോ' എന്നാണ്.

View post on Instagram

കൂടാതെ പെട്ടന്ന് ഒന്ന് വിവാഹം കഴിക്കുമോ, ടെന്‍ഷനടിച്ച് മരിക്കാറായി. ഇന്നത്തെ എപ്പിസോഡിലെങ്കിലും ഒന്ന് വിവാഹം കഴിക്കുമോ എന്നെല്ലാമാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. പരമ്പരയില്‍ ആദ്യ ഭര്‍ത്താവ് മരിച്ചതിനുശേഷം, പഴയ കാമുകനുമായുള്ള വിവാഹമാണ് സഞ്ജനയുടേത്. എന്നല്‍ പണക്കൊതിയനായ സഞ്ജനയുടെ അച്ഛന്‍ അവളെ പ്രായമായ ഒരാളുമായി വിവാഹം കഴിപ്പിച്ച് അയക്കാനാണ് ആഗ്രഹിക്കുന്നത്. എങ്ങനെയാകും പ്രതിബന്ധങ്ങളവസാനിച്ച് വിവാഹം നടക്കുക എന്നറിയാന്‍ പരമ്പരയുടെ വരും എപ്പിസോഡുകള്‍ നിര്‍ണ്ണായകമാണ്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona