നൂബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്'. റേറ്റിംഗില്‍ മുന്നിലുള്ള പരമ്പര പറയുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരികയും ചെയ്യുന്ന വീട്ടമ്മയാണ് സുമിത്ര. തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ മീരാ വാസുദേവാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ എല്ലാ താരങ്ങളുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഒപ്പം താരങ്ങള്‍ക്കും പരമ്പരയ്ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകളുമുണ്ട്. പരമ്പരയില്‍ പ്രതീഷ് എന്ന കഥാപാത്രമായെത്തുന്ന നൂബിന്‍ കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ ആണിപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളിലൂടെ വൈറല്‍ ആയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാനെത്തിയതിന്‍റെ വീഡിയോയാണ് നൂബിന്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരയില്‍ ഡോക്ടര്‍ അനന്യയായെത്തുന്ന ആതിര മാധവ്, ശീതളായെത്തുന്ന അമൃത നായര്‍, സിദ്ധാര്‍ത്ഥായെത്തുന്ന കൃഷ്ണകുമാര്‍ എന്നിവരും നൂബിനൊപ്പമുണ്ട്. ഷാപ്പിലെ നാവില്‍ രുചിയൂറുന്ന എല്ലാ വിഭവങ്ങളും കാണിച്ചുള്ള വീഡിയോയ്ക്ക് കൊതിപ്പിക്കരുതേയെന്നാണ് ആരാധകരുടെ പ്രധാന കമന്റ്. ഷാപ്പിലെ ഞണ്ടുകറിയും മീന്‍ ഫ്രൈയും താറാവുകറിയുമെല്ലാം കാഴ്ച്ചക്കാരുടെ വായില്‍ ശരിക്കും വെള്ളമൂറിക്കുന്നുണ്ട്.

വീഡിയോ കാണാം

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona