Asianet News MalayalamAsianet News Malayalam

വന്‍ ട്വിസ്റ്റ് പ്രിയപ്പെട്ട ഒരു കഥാപാത്രം മരിക്കുന്നു: ഞെട്ടി സുമിത്രേച്ചി, കുടുംബവിളക്ക് ക്ലൈമാക്സിലേക്ക്.!

സീരിയലില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും സുമിത്രയ്ക്ക് താങ്ങായി നിന്നത് ഭര്‍ത്താവിന്റെ പിതാവായിരുന്നു. 

kudumbavilakku serial end soon climax promo gone viral sivadasan gone die vvk
Author
First Published Nov 11, 2023, 3:56 PM IST

തിരുവനന്തപുരം: മലയാള ടിവി സീരിയലുകളില്‍ റൈറ്റിംഗില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് കുടുംബ വിളക്ക്. ഇപ്പോഴിതാ കുടുംബ വിളക്ക് അതിന്‍റെ ക്ലൈമാക്സിനോട് അടുക്കുകയാണ്. ശ്രീനിലയം എന്ന വീട്ടില്‍ 25 കൊല്ലത്തോളം വെറും ഒരു വീട്ടമ്മയായിരുന്ന സുമിത്ര എന്ന യുവതിയുടെ പോരാട്ടവും അതിജീവനവുമായിരുന്നു ഈ സീരിയലിന്‍റെ ഇതിവൃത്തം. 

കുടുംബവിളക്ക് അവസാനിക്കാന്‍ പോവുകയാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ട  പുതിയ പ്രൊമോ വീഡിയോയിലാണ് കുടുംബവിളക്കും ക്ലൈമാക്‌സിലേക്ക് എത്തുകയാണെന്ന് കാണിച്ചിരിക്കുന്നത്. കുടുംബ വിളക്കിലെ ഒരു പ്രിയപ്പെട്ട കഥാപാത്രത്തിന്‍റെ മരണത്തോട് കൂടിയാണ് പരമ്പര അവസാനിക്കുക എന്നാണ് പ്രമോ നല്‍കുന്ന സൂചന. 

ഭര്‍ത്താവ് ഉപേക്ഷിച്ച സുമിത്ര എന്ന വീട്ടമ്മ പിന്നീട് സ്വയം കഴിവിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നതാണ് സീരിയലില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഘടകം തന്നെ ദ്രോഹിച്ച മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്, അയാളുടെ ഭാര്യ വേദിക എന്നിവരെ അവസാനം സ്നേഹം കൊണ്ട് കീഴടക്കുകയാണ് സുമിത്ര. ഒപ്പം തന്നെ പല രീതിയില്‍ തന്‍റെ കുടുംബത്തിലെ പ്രതിസന്ധികളെ സുമിത്ര നേരിട്ട് വിജയിക്കുന്നുണ്ട്. 

സീരിയലില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും സുമിത്രയ്ക്ക് താങ്ങായി നിന്നത് ഭര്‍ത്താവിന്റെ പിതാവായിരുന്നു. അവരെ രണ്ടാമത് വിവാഹം കഴിപ്പിച്ചതടക്കം തീര്‍ത്തും പുരോഗമനമായ കാഴ്ചപ്പാടാണ് ശിവദാസന്‍ നായര്‍  എന്ന കഥാപാത്രം ഉണ്ടാക്കിയത്. ഇദ്ദഹത്തിന്‍റെ മരണമാണ് ഇപ്പോള്‍ സംഭവിക്കുക എന്നാണ് പ്രമോ നല്‍കുന്ന സൂചന.

എന്തായാലും പ്രമോ വന്നതോടെ പ്രേക്ഷകര്‍ കുടുംബ വിളക്ക് സീരിയലിന്‍റെ ക്ലൈമാക്സിനായി വളരെ താല്‍പ്പര്യത്തോടെ കാത്തിരിക്കുകയാണ്. 2019 ല്‍ തുടങ്ങിയ ഈ സീരിയല്‍ ഇതിനകം റൈറ്റിംഗ് ചാര്‍ട്ടുകളില്‍ വന്‍ ഹിറ്റാണ്. 

ടൈഗര്‍ 3: ഷാരൂഖിന്‍റെ പഠാനോളം ഇല്ലെങ്കിലും അഡ്വാന്‍സ് ബുക്കിംഗില്‍ ബോക്സോഫീസ് വിറപ്പിച്ച് സല്‍മാന്‍.!

5 കോടിയുടെ സ്വത്ത് തട്ടിയ കേസ്: ഗൗതമിയുടെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്

Follow Us:
Download App:
  • android
  • ios