Asianet News MalayalamAsianet News Malayalam

മരണത്തെ മുഖാമുഖം കാണുന്നോ വേദിക? 'കുടുംബവിളക്ക്' റിവ്യൂ

പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയില്‍ കാണിക്കുന്നത് മരിച്ചതുപോലെ കിടക്കുന്ന വേദികയെയാണ്

kudumbavilakku serial review asianet new episode nsn
Author
First Published Sep 15, 2023, 2:05 PM IST

കഥാപാത്രങ്ങളുടെ വേറിട്ട വഴിയേ ഉള്ള സഞ്ചാരത്തിന് സാക്ഷികളാവുകയാണ് കുടുംബവിളക്ക് പ്രേക്ഷകര്‍. രോഹിത്തുമായി കുറച്ച് ദിവസം ചിലവഴിക്കാം എന്ന് കരുതിയതായിരുന്നു സുമിത്ര. എന്നാല്‍ അപ്പോഴാണ് ശീതളിന് വയ്യെന്നും പറഞ്ഞ് സച്ചിന്റെ കോള്‍ വന്നത്. കേട്ടപാതി സുമിത്രയും രോഹിത്തും നേരെ സച്ചിന്റെ വീട്ടിലേക്ക് പോയി. സച്ചിന്റെ കോള്‍ വന്ന സമയത്ത് സുമിത്രയും പ്രേക്ഷകരുമെല്ലാം ഞെട്ടിയെങ്കിലും പ്രശ്‌നം ലളിതമായിരുന്നു. ഗര്‍ഭിണിയായ ശീതളിന് മനംപിരട്ടലും മറ്റുമായി ഭക്ഷണം കഴിക്കാനൊന്നും സാധിക്കുന്നില്ല എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ശീതള്‍ ഭക്ഷണം കഴിക്കാത്തത് വയറ്റിലെ കുഞ്ഞിനേയും ബാധിക്കില്ലേ എന്നാണ് സച്ചിനും അമ്മയുമെല്ലാം ചോദിക്കുന്നത്. എന്നാല്‍ സുമിത്രയെ കണ്ട്, അമ്മയുണ്ടാക്കിയ ഭക്ഷണം കഴിച്ചപ്പോഴേക്കും ശീതള്‍ കുറച്ച് ഉഷാറായിട്ടുണ്ട്.

സുമിത്രയുടെ മകനായ പ്രതീഷ് സിനിമയില്‍ പിന്നണി ഗായകനായി എത്തിയത് അധികമാളുകള്‍ക്ക് അത്ര രസിച്ചിട്ടില്ല. അതുകൊണ്ടാകണം പ്രതീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനായി ദീപ എന്ന സ്ത്രീയെ ഉപയോഗിക്കുന്നത്. പാര്‍ട്ടിക്കിടെ കുടിക്കാന്‍ കൊടുത്ത ഡ്രിങ്കില്‍ മയക്കാനുള്ള എന്തോ കലര്‍ത്തി പ്രതീഷിനെ മുറിയില്‍ ആക്കുകയായിരുന്നു. ശേഷം ബോധമില്ലാതെ കിടക്കുന്ന പ്രതീഷിനൊപ്പം ദീപ സെല്‍ഫികളും വീഡിയോകളും മറ്റും എടുക്കുന്നുമുണ്ട്. ബോധമില്ലാതെ കിടന്ന് എഴുന്നേറ്റപ്പോഴാണ് തങ്ങളുടെ വീഡിയോകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് പ്രതീഷ് അറിയുന്നത്. അതേസമയംതന്നെ പ്രതീഷിന്റെ ഭാര്യ സഞ്ജനയും കാര്യങ്ങളെല്ലാം അറിഞ്ഞ് ആകെ അങ്കലാപ്പിലാണുള്ളത്. താന്‍ ആകെ കുടുങ്ങി എന്നറിയുന്ന പ്രതീഷ് ആകെ ടെന്‍ഷനടിച്ചിരിക്കുന്നതും പുതിയ എപ്പിസോഡില്‍ കാണാം.

പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയില്‍ കാണിക്കുന്നത് മരിച്ചതുപോലെ കിടക്കുന്ന വേദികയെയാണ്. രാവിലെ ബെഡ്ഡില്‍നിന്നും എണീക്കാന്‍ നോക്കുന്ന വേദിക കട്ടിലിലേക്കുതന്നെ മറിഞ്ഞ് വീഴുകയായിരുന്നു. മൂക്കില്‍നിന്നും രക്തം വന്ന് കിടക്കുന്ന വേദികയുടെ അടുത്തേക്ക് സുമിത്രയും പൂജയുമെല്ലാം ഓടിവന്ന് കരയുന്നതും മറ്റുമെല്ലാമാണ് പ്രൊമോയില്‍ ഉള്ളത്. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പുതിയ എപ്പിസോഡ് പുറത്ത് വരേണ്ടിയിരിക്കുന്നു. എന്നാല്‍ എന്തെല്ലാമോ കഥാഗതി മാറ്റങ്ങള്‍ പരമ്പരയിലേക്കെത്തുന്നു എന്നുതന്നെയാണ് മനസ്സിലാക്കുന്നത്. പ്രതീഷിന്റെയും വേദികയുടെയും സംഭവങ്ങള്‍ എല്ലാമായി പുതിയ വഴിത്തിരിവുകളിലേക്കാണ് പരമ്പര നീങ്ങുന്നത്.

ALSO READ : റോള്‍ഡ് ഗോള്‍ഡ് അല്ല 'കാസര്‍ഗോള്‍ഡ്': റിവ്യൂ

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios