Asianet News MalayalamAsianet News Malayalam

'പ്രതീഷി'നും 'സഞ്ജന'യ്ക്കുമിടയില്‍ സംഭവിക്കുന്നതെന്ത്? 'കുടുംബവിളക്ക്' റിവ്യൂ

പിന്നണി ഗായകനായി പ്രതീഷ്

kudumbavilakku serial review new episode nsn
Author
First Published Sep 13, 2023, 1:15 PM IST

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന പ്രധാന കഥാപാത്രത്തിന്‍റെ ജീവിതയാത്രയും അതിലെ ത്യാഗങ്ങളും ചില ചെറുത്തുനില്‍പ്പുകളുമെല്ലാമാണ് പരമ്പരയെ വ്യത്യസ്തമാക്കിയിരുന്നത്. എന്നാല്‍ മറ്റ് ചില കഥാഗതികളിലൂടെയാണ് പരമ്പര ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. തന്‍റെ കഷ്ടകാലങ്ങള്‍ക്കെല്ലാം ഒരു അറുതി വന്നശേഷം സുമിത്ര ചുറ്റുപാടുകളിലുള്ള പ്രശ്‌നങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ഇപ്പോള്‍ പരമ്പര പ്രധാനമായും പറയുന്നത്. ഇത്രനാള്‍ സുമിത്രയുടെ ശത്രുവെന്ന് അറിയപ്പെട്ടിരുന്ന, സുമിത്രയുടെ മുന്‍ ഭര്‍ത്താവിന്റെ നിലവിലെ ഭാര്യ വേദികപോലും ഇപ്പോള്‍ സുമിത്രയുടെ വാക്കുകള്‍ കേള്‍ക്കുന്ന ആളായിക്കഴിഞ്ഞു.

സുമിത്രയുടെ കുടുംബത്തിലേക്ക് മറ്റൊരു പ്രശ്‌നം വരികയാണോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചിന്തിക്കുന്നത്. അതിന്റെ കഥയാകട്ടെ കുറച്ച് നീണ്ടതുമാണ്. സുമിത്ര വീട്ടിലിരുന്ന് പാട്ടുപാടി വൈറലായത് മാസങ്ങള്‍ക്ക് മുന്നേയായിരുന്നു. അങ്ങനെയായിരുന്നു സുമിത്രയ്ക്ക് സിനിമയില്‍ പാട്ട് പാടാനുള്ള അവസരം കൈവന്നത്. എന്നാല്‍ പാട്ടിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് പോകുന്ന വഴിക്കായിരുന്നു സുമിത്രയ്ക്കും രോഹിത്തിനും അപകടം പറ്റിയതും കിടപ്പിലാകുന്നതും. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയ ഉടനേതന്നെ സുമിത്രയും മകന്‍ പ്രതീഷും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ സുമിത്രയ്ക്ക് പാടാന്‍ സാധിക്കുന്നേയില്ല. അമ്മയ്ക്ക് മകന്‍ പാട്ടിന്റെ വരികള്‍ പാടിത്തന്നെ പറഞ്ഞുകൊടുക്കുന്നതുകാണുന്ന, സിനിമയുടെ പ്രവര്‍ത്തകര്‍ പ്രതീഷിനെക്കൊണ്ട് പാടിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി.

ശേഷം പ്രതീഷിന് നിരവധി പിന്നണിഗാന അവസരങ്ങള്‍ വന്നുചേരുകയായിരുന്നു. റെക്കോര്‍ഡിംഗ് എല്ലാം ചെന്നൈയിലായിരുന്നു. അവിടെ കൂടെ പാടാനായി എത്തിയ ദീപ എന്ന പെണ്‍കുട്ടി പ്രതീഷുമായി അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പ്രതീഷ് പോയിരുന്നു. ഈ പാര്‍ട്ടിക്കിടെ വച്ചും ദീപ പ്രതീഷുമായി അടുപ്പത്തിന് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അവസാനം ബോധമില്ലാതെ പ്രതീഷ് ഒരു റൂമില്‍ കിടക്കുന്നതാണ് പ്രേക്ഷകര്‍ കാണുന്നത്. അതേസമയം പ്രതീഷ് സഞ്ജനയില്‍ നിന്ന് അകലുമോ എന്ന ആകാംക്ഷയിലുമാണ് പ്രേക്ഷകര്‍.

ALSO READ : 'ബിലാല്‍' അല്ല! സര്‍പ്രൈസ് പ്രൊജക്റ്റുമായി അമല്‍ നീരദ്, നായകന്‍ ചാക്കോച്ചന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios