Asianet News MalayalamAsianet News Malayalam

മറക്കാനാകാത്ത ആ അവാര്‍ഡ് നിശയെപ്പറ്റി 'കുങ്കുമപ്പൂവി'ലെ വില്ലത്തി അമല

അവാര്‍ഡ് വാങ്ങുന്നതിനായി സ്റ്റേജില്‍ കയറിയപ്പോഴുള്ള ചിത്രതോടൊപ്പമാണ് അശ്വതി കുറിപ്പ് പങ്കുവച്ചത്. ചിത്രം അതിന്റെ വാര്‍ഷികത്തില്‍ വീണ്ടും കാണിച്ചുതന്ന ഫേസ്ബുക്കിനുള്ള നന്ദിയും കുറിപ്പിനൊപ്പം അശ്വതി പറയുന്നുണ്ട്.

kumkumapoovu serial fame actress aswathy thomas shared her memories about her first asianet television award
Author
Kerala, First Published Sep 30, 2020, 3:12 PM IST

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്.

കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള സൂചനയും തന്റെ അമിത ഭാരം കുറച്ചതിന്റെ സന്തോഷവും അശ്വതി പങ്കുവച്ചത് തരംഗമായിരുന്നു. ഇപ്പോളിതാ തന്റെ ജീവിത്തിലെ മറക്കാനാകാത്ത ദിനവും, അതിന്റെ ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് അശ്വതി. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് വീട്ടിലിരുന്ന് കാണുന്ന സമയത്ത്, അത് തനിക്ക് മോഹിക്കാവുന്നതിനും അപ്പുറമാണെന്നാണ് കരുതിയിരുന്നതെന്നും, എന്നാല്‍  അടുപ്പിച്ച് രണ്ട് വര്‍ഷം അത് കിട്ടിയപ്പോഴുണ്ടായ അതിശയവും അത്ഭുതവുമാണ് അശ്വതി പങ്കുവച്ചത്.

അവാര്‍ഡ് വാങ്ങുന്നതിനായി സ്റ്റേജില്‍ കയറിയപ്പോഴുള്ള ചിത്രതോടൊപ്പമാണ് അശ്വതി കുറിപ്പ് പങ്കുവച്ചത്. ചിത്രം അതിന്റെ വാര്‍ഷികത്തില്‍ വീണ്ടും കാണിച്ചുതന്ന ഫേസ്ബുക്കിനുള്ള നന്ദിയും കുറിപ്പിനൊപ്പം അശ്വതി പറയുന്നുണ്ട്.

അശ്വതിയുടെ കുറിപ്പ് വായിക്കാം

'ഏഷ്യാനെറ്റ് ടെലിവിഷന്‍ ആവാര്‍ഡ്‌സ് വീട്ടില്‍ ടീവിയില്‍ ഇരുന്നു കണ്ടിരുന്ന സമയത്തു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഭാവിയില്‍ എനിക്കും അതില്‍ ഒരു അവാര്‍ഡ് കിട്ടുമെന്നോ, ആ സ്റ്റേജില്‍ കയറി നില്‍ക്കാന്‍ സാധിക്കുമെന്നോ. എല്ലാരും പറയും ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടു പോയി ഇരിക്കുന്നതാണെന്നു.. എന്നാല്‍ ഞാന്‍ പറയട്ടെ... ഒരിക്കലും അറിഞ്ഞിട്ടില്ല നേരത്തെക്കൂട്ടി നമ്മക്ക് അവാര്‍ഡ് ഉണ്ട് എന്നു.. അവിടെ ചെന്നിരുന്നു അവാര്‍ഡ് അനൗണ്‍സ് ചെയ്തപ്പോള്‍ കിളിപോയി ഇരുന്ന എന്നെ പിടിച്ചെണീപ്പിച്ചു സ്റ്റേജിലേക്ക് വിട്ടത് എന്റെ അച്ചായന്‍ ആരുന്നു.. ടീവിയില്‍ മാത്രം കണ്ടിട്ടുള്ള ആ വേദിയില്‍ വാക്കുകള്‍ കിട്ടാതെ നിന്നത് ഏകദേശം 20 മിനിറ്റോളം. കലാശാല ബാബു എന്ന വലിയൊരു നടന്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം പിറ്റേ വര്‍ഷവും ഇതേ അവാര്‍ഡ് ഒരിക്കല്‍ കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഒരു ഭാഗ്യമായി ഓര്‍ക്കുന്നു. ഏഷ്യാനെറ്റിനും കുങ്കുമപ്പൂവ് ടീമിനും നന്ദി.  പിന്നെ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്കും. അതിലേറെ ഫേസ്ബുക്കിനും നന്ദി ഈ വിലപ്പെട്ട മെമ്മറി എനിക്ക് സമ്മാനിച്ചതിന്.'kumkumapoovu serial fame actress aswathy thomas shared her memories about her first asianet television award

Follow Us:
Download App:
  • android
  • ios