എല്ലായിപ്പോഴും കാണാവുന്നത് പോലെതന്നെ പുതിയ സീസണ്‍ ബിഗ്‌ബോസ് തുടങ്ങുന്നതിന് മുന്നോടിയായി, ആരെല്ലാമായിരിക്കും പുതിയ കളിയില്‍ ഉണ്ടാവുക എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിലെ പ്രധാന പ്രെഡിക്ഷനാണ് അശ്വതി.

അമല എന്ന ഒരൊറ്റ കഥാപാത്രം മതി അശ്വതിയെ മലയാളികള്‍ അറിയാനായിട്ട്. കുങ്കുമപ്പൂവ് (kumkumapoovu) എന്ന സീരിയലിലെ പ്രതിനായികയായാണ് അശ്വതി (Aswathy presilla) മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. പിന്നീട് അള്‍ഫോണ്‍സാമ്മ (alphonsamma serial) എന്ന പരമ്പരയിലൂടെയും സ്‌ക്രീനിലേക്ക് എത്തിയെങ്കിലും വിവാഹശേഷം അശ്വതി സ്‌ക്രീനില്‍നിന്നും വിട്ട് നില്‍ക്കുകയാണ്. പക്ഷെ അടുത്തിടെ ബോബന്‍ സാമുവലിനും (boban samuel), ആര്‍.ജെ മിഥുന്‍ രമേശിനുമൊപ്പം (Midhun Ramesh) അശ്വതി യു. എ.ഇയിലെ ഒരു ബോധവത്ക്കരണ പരസ്യത്തിലെത്തിയിരുന്നു. കാലങ്ങള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പഴയ ആ ഉള്‍കിടിലം അതുപോലെ അനുഭവപ്പെട്ടു എന്നുപറഞ്ഞുള്ള താരത്തിന്റ കുറിപ്പ് വൈറലായിരുന്നു. സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും, സോഷ്യല്‍മീഡിയയില്‍ അശ്വതി സജീവമാണ്.

വര്‍ക്കൗട്ട് ചലഞ്ചും, സിനിമാ ചര്‍ച്ചകളുമെല്ലാമായിട്ടാണ് അശ്വതി സോഷ്യല്‍മീഡിയയില്‍ നിറയാറുള്ളത്. എന്നാല്‍ വളരെ നാളത്തെ ഇടവേളയ്ക്കുശേഷം, അശ്വതി സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയത് ബിഗ് ബോസ് വിലയിരുത്തലുകളിലൂടെയായിരുന്നു. ഓരോ ദിവസവും ബിഗ്‌ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ വിശദ്ദീകരിക്കുന്ന അശ്വതിയുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു. ബിഗ്‌ബോസ് വീട്ടിലെ ഓരോരുത്തരുടേയും കളികളേയും മറ്റും വിമര്‍ശനാത്മകമായി വിലയിരുത്തിയ അശ്വതി, 'ഹേയ് ബിഗ്‌ബോസെ, ഇവരെയെല്ലാം ഒഴിവാക്കി എന്നെ വിളിക്കു' എന്ന് പറഞ്ഞ് ഇട്ട പോസ്റ്റ് നിരവധി ആളുകളായിരുന്നു ഏറ്റെടുത്തത്. അതുകൊണ്ട് തന്നെയാണ് ബിഗ്‌ബോസ് നാലാം സീസണ്‍ തുടങ്ങാനിരിക്കെ അശ്വതി വീണ്ടും ചര്‍ച്ചയാകുന്നത്.

എല്ലായിപ്പോഴും കാണാവുന്നത് പോലെതന്നെ പുതിയ സീസണ്‍ ബിഗ്‌ബോസ് (BiggBoss malayalam) തുടങ്ങുന്നതിന് മുന്നോടിയായി, ആരെല്ലാമായിരിക്കും പുതിയ കളിയില്‍ ഉണ്ടാവുക എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. പല യൂട്യൂബ് ചാനലുകാരും, തങ്ങള്‍ക്ക് തോനുന്ന കലാകാരന്മാരെയെല്ലാം വച്ചും മറ്റും വീഡിയോകള്‍ അപ്ലോഡ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ ആളുകള്‍ പ്രഡിക്ട് ചെയ്യുന്ന താരമാണ് അശ്വതി. അശ്വതി ഇത്തവണ തീര്‍ച്ചയായും കാണുമെന്നാണ് പലരും പറയുന്നതും. എന്നാല്‍ അങ്ങനെ വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് അശ്വതി പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസില്‍ വരിക എന്നത് പലരേയും പോലെതന്നെ തനിക്കും ഇഷ്ടമാണെങ്കിലും, അതിനുള്ള വഴികളൊന്നും ഇതുവരേയും തെളിഞ്ഞിട്ടില്ലെന്നാണ് അശ്വതി പറയുന്നത്. 'പറ്റിക്കാനാണെങ്കിലും ഇങ്ങനൊയൊന്നും ആരോടും പറയരുത്' എന്ന സുരാജിന്റെ ഡയലോഗിന് ചേര്‍ന്ന തരത്തിലുള്ള അശ്വതിയുടെ പുതിയ കുറിപ്പും വൈറലായിക്കഴിഞ്ഞു.

കുറിപ്പ് വായിക്കാം

''ബിഗ്ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നതുപോലെ എന്റേയും ആഗ്രഹം തന്നെയാണ്. പ്രെഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെയുള്ള വാര്‍ത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ പലരും മെസ്സേജ് അയച്ചു കാര്യം തിരക്കുന്നുണ്ട്. ഇപ്രാവശ്യം ബിഗ്ഗ്‌ബോസ്സില്‍ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്നാണ് അവരെല്ലാം പറയുന്നത്. ഞാന്‍ കള്ളം പറയുയാണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല. 'ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ'.''

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മലയാളിയുടേയും മിന്നല്‍ സെല്‍വന്റേയും പ്രിയങ്കരിയായ ഉഷയായെത്തി അത്ഭുതപ്പെടുത്തിയ ഷെല്ലി എന്‍ കുമാര്‍ ആയിരുന്നു കുങ്കുമപ്പൂവിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ ആശാ ശരത്ത്, സാജന്‍ സൂര്യ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളിലെത്തിയ കുങ്കുമപ്പൂവ് വന്‍ ഹിറ്റായ പരമ്പരയായിരുന്നു. അതിലെ നെഗറ്റീവ് കഥാപാത്രമായിരുന്നു അശ്വതി അവതരിപ്പിച്ച അമല എന്നത്. നായക കഥാപാത്രത്തെക്കാളേറെ വില്ലന്മാരെ ഓര്‍ത്തുവയ്ക്കുന്ന മിനിസ്‌ക്രീന്‍ ആരാധകര്‍ പലരും പറയുന്നതും തങ്ങളുടെ അമല ബിഗ് ബോസിലേക്ക് വരണം എന്നുതന്നെയാണ്.