Asianet News MalayalamAsianet News Malayalam

ശാലിനി- അജിത്ത് പ്രണയത്തിനിടയിലെ ഹംസമാണ് ഞാൻ; തുറന്നുപറഞ്ഞ് കുഞ്ചാക്കോ

ചാക്കോച്ചനും ശാലിനിയും പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കുമെന്നും ​ഗോസിപ്പുകൾ ഉയർന്നിരുന്നു.

kunchacko boban open up shalini and ajith love story nrn
Author
First Published Sep 22, 2023, 4:03 PM IST

സിനിമകളിലെ താര ജോഡികൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവർക്ക് ആരാധകരും ഏറെയാണ്. സിനിമയിലെ ജോഡികൾ ജീവിതത്തിൽ ഒന്നിച്ച കഥയും നമ്മൾ കേട്ടതാണ്. അത്തരത്തിൽ തൊണ്ണൂറുകളിൽ യുവാക്കളിൽ ഹരം നിറച്ച താര ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും തമ്മിൽ ഏതാനും ചില ചിത്രങ്ങൾ മാത്രമെ ഒന്നിച്ചഭിനയിച്ചുള്ളൂ എങ്കിലും അന്നത്തെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ഇവർ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ ഇരുവരും ഇന്നും മലയാളികൾ പ്രിയമാണ്. മുൻപ് പലപ്പോഴും ചാക്കോച്ചനും ശാലിനിയും പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കുമെന്നും ​ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ തങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് താരങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ശാലിനി- അജിത്ത് പ്രണയത്തെ കുറിച്ച് തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അജിത്തിന്‍റെയും ശാലിനിയുടെയും പ്രണയത്തിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. 

ഈ അപ്പനും മകനും ഒന്നൊന്നര തീപ്പൊരിയാ; 'തീപ്പൊരി ബെന്നി' റിവ്യു

"അജിത്- ശാലിനി പ്രണയകാലത്ത് അവർക്കിടയിൽ ഹംസമായി നിന്നത് ഞാനാണ്. എന്റെ ആദ്യ സിനിമ മുതൽ അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അറിയാവുന്നവരാണ് ഞങ്ങൾ. നാല് സിനിമകളോളം ഒരുമിച്ച് ചെയ്തിട്ടുണ്ട്. വളരെ ക്ലീൻ ആയിട്ടുള്ളൊരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എനിക്കൊരു പ്രണയം ഉണ്ടായിരുന്നത് പുള്ളിക്കാരിക്കും, അവർക്ക് ഉണ്ടായിരുന്നത് എനിക്കും അറിയാം. ഞങ്ങൾ രണ്ട് പേരും ദൈവം സഹായിച്ച് നല്ല കുടുംബ ജീവിതങ്ങൾ നയിക്കുന്നു. വല്ലപ്പോഴും ഒക്കെ മെസേജ് അയക്കാറുണ്ട്. ഫ്രണ്ട്ലി കോൾ ഇടയ്ക്ക് വരാറുണ്ട്. പിറന്നാൾ ആശംസകൾ വരാറുണ്ട്", എന്ന് കുഞ്ചാക്കോ പറയുന്നു. അതേസമയം, ചാവേര്‍ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios