ഇടയ്ക്കിടെ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്.

മലയാള ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമായിരുന്ന ബോബൻ കുഞ്ചാക്കോയും അദ്ദേഹത്തിന്റെ ഭാര്യ മോളിയുമാണ് ചിത്രത്തിൽ. “അപ്പനും അമ്മയും.. ബോബനും മോളിയും.. 45 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം,” എന്നെഴുതിയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചത്.

View post on Instagram

ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബൻ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തെത്തിയത്. എം.ആർ.എസ്. മണിയുടെ സംവിധാനത്തിൽ 1952ൽ പ്രദർശനത്തിനെത്തിയ അച്ഛൻ ആണ് ബോബൻ അഭിനയിച്ച ആദ്യചിത്രം. ഇടയ്ക്കിടെ തന്റെ പിതാവിനെ കുറിച്ചുള്ള ഓർമകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

View post on Instagram