താരങ്ങളെപ്പോലെതന്നെ ആരാധകരുടെ ഇഷ്ടപാത്രങ്ങളാണ് താരങ്ങളുടെ മക്കളും. അവരുടെ കുസൃതികളും മറ്റും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്, ഏറെ സ്നേഹത്തോടെയാണ് ആരാധകര്‍ ഇവ ഏറ്റെടുക്കാറുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട നായിക ലക്ഷ്മി അസറും മകളുമൊന്നിച്ചുള്ള ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ ലക്ഷ്മി പരസ്പരത്തിലെ സ്മൃതി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളിക്ക് സുപരിചിതയാകുന്നത്. പരസ്പരം പരമ്പര അവസാനിച്ചിട്ടും മലയാളികള്‍ക്ക് അതിലെ കഥാപാത്രങ്ങളോട് പ്രത്യേക ഇഷ്ടമാണ്. ദീപ്തിയും സൂരജും പത്മാവതിയുമെല്ലാം ഇപ്പോഴും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. സ്മൃതി എന്ന കഥാപാത്രത്തിലൂടെ ലക്ഷ്മി അസര്‍ മലയാളം ടെലിവിഷന്‍രംഗത്ത് തന്റേതായ നിലയുറപ്പിച്ചുകഴിഞ്ഞു.

സ്കൂളിലെ വില്ലനെ തന്റെ നായകനാക്കിമാറ്റിയ ലക്ഷ്മിയുടെ ജീവിതകഥ കൗതുകത്തോടെയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയില്‍ ആനി പൊറ്റക്കാടന്‍ എന്ന വില്ലത്തിയായാണ് താരമിപ്പോള്‍ മലയാളികള്‍ മുന്നിലെത്തുന്നത്.

താരത്തിന്റെ മകള്‍ ദുവാ പര്‍വീണ്‍ കാണിച്ചുകൂട്ടുന്ന വികൃതികള്‍ ലക്ഷ്മി ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എനിക്ക് വീട്ടിലിരുന്ന് ബോറടിച്ചിട്ടുവയ്യ, ദുവയാണെങ്കില്‍ എന്നെ എങ്ങനെ ശല്യം ചെയ്യാം എന്നത് നോക്കി നടക്കുകയാണ്, എന്നുപറഞ്ഞാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരുപാടുപേരാണ് ദുവക്കുട്ടിയോടുള്ള സ്‌നേഹമറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.