മിനിസ്‌ക്രീന്‍ അവതാരകര്‍  സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെ വലിയ ആരാധകരുള്ളവരാണ്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ കാഴ്ചയാണ്. അത്തരത്തില്‍  മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മനോഹരമായ ഭാഷാശൈലിയും നിറപുഞ്ചിരിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. 

ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിനടുത്ത് ഫോളോവേഴ്സുണ്ട് ലക്ഷ്മിക്ക്. നിരന്തരം വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവയ്ക്കാറുണ്ട് താരം. വെറൈറ്റി ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി. ഐവറി പാന്‍റും വെളുത്ത ടോപ്പിൽ ചെക്ക് ഓവർ കോട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഇത്തവണത്തെ ഫോട്ടോഷൂട്ട്. ഫോട്ടോജെനിക് വെഡ്ഡിങ്സിന് വേണ്ടി ജിനിഷ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കി ആയാണ് ലക്ഷ്മി കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ അവതാരികയായി മാറി. ഏറെ കാലം കൈരളി വി ചാനലിലും ആങ്കറിങ് ചെയ്തു. തൃശൂർ കുറുക്കഞ്ചേരി സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona