ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളിലെ 'ജനപ്രിയ ലിസ്റ്റി'ല്‍ ലൂസിഫറും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Apr 2019, 5:08 PM IST
lucifer among popular films among indian multiplexes
Highlights

ശ്രീധര്‍ പിള്ള നല്‍കുന്ന പട്ടിക പ്രകാരം ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെത്തിയത് ജോണ്‍ എബ്രഹാം നായകനായ 'റോമിയോ അക്ബര്‍ വാള്‍ട്ടര്‍' കാണാനാണ്.
 

ഇന്ത്യയിലെ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളില്‍ ഈ വാരാന്ത്യത്തില്‍ ഏറ്റവും പ്രേക്ഷകര്‍ എത്തിയ പത്ത് സിനിമകളില്‍ ഒന്ന് ലൂസിഫര്‍. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ (ഏപ്രില്‍ 5-7) ദിവസങ്ങളിലെ കണക്കാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഈ വിവരം പങ്കുവെക്കുന്നത്.

ശ്രീധര്‍ പിള്ള നല്‍കുന്ന പട്ടിക പ്രകാരം ഈ വാരാന്ത്യത്തില്‍ ഇന്ത്യന്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെത്തിയത് ജോണ്‍ എബ്രഹാം നായകനായ 'റോമിയോ അക്ബര്‍ വാള്‍ട്ടര്‍' കാണാനാണ്. ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ഷസാമിനാണ് രണ്ടാം സ്ഥാനം. അക്ഷയ് കുമാര്‍ നായകനായ 'കേസരി'യായിരുന്നു മള്‍ട്ടിപ്ലെക്‌സ് ജനപ്രീതിയില്‍ മൂന്നാമത്. എട്ടാമതാണ് ലൂസിഫര്‍. ലൂസിഫറിന് പിന്നില്‍ പത്താമതാണ് വിജയ് സേതുപതിയും സമാന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ ഡീലക്‌സ് ഇടംപിടിച്ചത്.

ഈ വാരാന്ത്യത്തില്‍ മള്‍ട്ടിപ്ലെക്‌സുകളില്‍ ഏറ്റവും ജനപ്രീതി നേടിയ 10 സിനിമകള്‍

1. റോമിയോ അക്ബര്‍ വാള്‍ട്ടര്‍

2. ഷസാം

3. കേസരി

4. മജിലി

5. ഡംബോ

6. ബദ്‌ല

7. ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍: ദി ഹിഡണ്‍ വേള്‍ഡ്

8. ലൂസിഫര്‍

9. ജംഗ്ലീ

10. സൂപ്പര്‍ ഡീലക്‌സ്‌

loader