അതേ സമയം മഡോണ പങ്കുവച്ച വീഡിയോയില്‍ വേദിയിൽ പ്രത്യക്ഷപ്പെട്ട നഗ്നമോഡലിനെ അവളുടെ ശരീരത്തിൽ വെളുത്ത പെയിന്‍റ് ചെയ്ത് റിച്ചി മനോഹരമായ ചിത്രം വരയ്ക്കുന്നുണ്ട്.

മിലാന്‍: പോപ്പ് രാജ്ഞി മഡോണ അടുത്തിടെ തന്‍റെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മകന്‍ റോക്കോ റിച്ചിയുടെ കഴിവുകളാണ് അറുപതുകാരിയായ ഗായിക പങ്കിട്ടത്. ഇറ്റലിയിലെ മിലാനിലെ ആര്‍ട് എക്സിബിഷനില്‍ ഒരു മോഡലിന്‍റെ നഗ്ന ശരീരത്തിലാണ് റിച്ചി ചിത്ര രചന നടത്തിയത്. 

താനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ എന്ന അടിക്കുറിപ്പോടെയാണ് മഡോണ മകന്റെ പെയിന്റിങ് വിഡിയോ പങ്കിട്ടത്. മഡോണ മകനുമായി ഇത്രയേറെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ വീഡിയോ എന്നാണ് ആരാധകര്‍ പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 23കാരനാണ് മഡോണയുടെ മകനായ റോക്കോ റിച്ചി.

അതേ സമയം മഡോണ പങ്കുവച്ച വീഡിയോയില്‍ വേദിയിൽ പ്രത്യക്ഷപ്പെട്ട നഗ്നമോഡലിനെ അവളുടെ ശരീരത്തിൽ വെളുത്ത പെയിന്‍റ് ചെയ്ത് റിച്ചി മനോഹരമായ ചിത്രം വരയ്ക്കുന്നുണ്ട്. ആദ്യം ശരീരത്തില്‍ വെളുത്ത കോട്ടും. വെളുത്ത ബേസ് കോട്ടിന് മുകളില്‍ ചുവപ്പ്, നീല, മഞ്ഞ സ്ട്രോക്കുകൾ നല്‍കിയാണ് റിച്ചി തന്‍റ കലാരൂപം പൂര്‍ത്തിയാക്കുന്നത്. 

View post on Instagram

അമേരിക്കൻ മോഡലായ ലിൻലി എയ്‌ലേഴ്സാണ് റിച്ചിയുടെ മോഡലായത്. സ്വന്തം മക്കളോട് എന്നും സ്നേഹം കാണിക്കുന്ന വ്യക്തിയാണ് 65 കാരിയായ മഡോണ. ഈ വർഷം ആദ്യം ബാക്ടീരിയ അണുബാധയെ തുടർന്ന് ആരോഗ്യ പ്രശ്നത്തില്‍ പെട്ടിരുന്നു മഡോണ. എന്നാല്‍ ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ ആദ്യം മഡോണ നന്ദി പറഞ്ഞത് മക്കള്‍ക്കാണ്. അന്ന് ഐസിയുവില്‍ വരെ ആയിരുന്നു മഡോണ.

റിച്ചി അല്ലാതെ, ലോര്‍ഡ്സ് ലിയോൺ, മേഴ്സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരും മഡോണയുടെ മക്കളാണ്. ലോര്‍ഡ്സ് ലിയോൺ ഫാഷന്‍ രംഗത്ത് സജീവമാണ്.

ലീല സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഉണ്ണി ആർ

ഒരു കോടി പോലും നേടിയില്ല, സംവിധായകന്‍ പിന്നീട് ഒരു പടവും ചെയ്തുമില്ല: സല്‍മാന്‍റെ ഏറ്റവും വലിയ ഫ്ലോപ്പ്.!