ഭിനയത്തിന് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് സുരഭി ലക്ഷ്മിയെങ്കിലും, താരത്തിനെ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ആദ്യം വിളിക്കാന്‍ തോന്നുന്നത് പാത്തുവെന്നായിരിക്കും. പാത്തൂ.. എന്ന മൂസക്കായിന്റെ നീട്ടിയുള്ള വിളിക്ക്, മൂസക്കായി.. എന്ന് തിരിച്ച് വിളിക്കുന്ന സുരഭിയെ മലയാളിക്ക് അങ്ങനെ പെട്ടന്നൊന്നും മറക്കാനാകില്ല. 2014 മുതല്‍ക്കെ മലയാളിക്ക് സുരഭി പാത്തുവാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സുരഭി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

' ഇതത്ര എളുപ്പമൊന്നുമല്ല, പക്ഷെ നിങ്ങള്‍ മെച്ചപ്പെടും' എന്ന ക്യാപ്ഷനോടെയാണ് തന്റെ ജിമ്മിലെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സുരഭി പങ്കുവച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലാണ് സുരഭി ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്. ജിമ്മിലെ ഇന്‍സ്ട്രക്ടറുടെ കുടെയുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

നല്ല കാര്യമാണ് ചെയ്യുന്നതെന്നാണ് എല്ലാവരുംതന്നെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്യുന്നത്. കര്‍ത്താവേ എന്നാണ് ആശ്ചര്യത്തോടെ സിനിമാ സീരിയല്‍ താരം സരയു ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.