സോഷ്യൽ മീഡിയയിൽ മറ്റ് താരങ്ങളെ പോലെ തന്നെ സജീവമായ നടനാണ് അജു വർഗീസ്. എന്നും നർമ്മത്തോട് ചേർത്ത് നിർത്തിയാണ് അജുവിനെ ആരാധകർ ഓർക്കാറുള്ളത്. തന്റെ സംസാരത്തിലും പെരുമാറ്റത്തിലും എഴുത്തിലുമെല്ലാം കുസൃതി നിറച്ചാണ് താരം പ്രേക്ഷകർക്ക് മുമ്പിലെത്താറുള്ളത്. അത് ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും പ്രകടമാണ്. 

ചിത്രങ്ങളുടെയും വിശേഷങ്ങളുടെയും കൂടെയുള്ള കുറിപ്പുകൾ ഏറെ രസകരവും ശ്രദ്ധേയവുമായിരിക്കും എന്നതാണ് പ്രത്യേകത. പലപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്ന വ്യത്യസ്തവും രസകരവുമായ സംഭവങ്ങളും അജു പങ്കുവയ്ക്കാറുണ്ട്. സമൂഹത്തിന് പ്രചോദനമാകുന്ന പാട്ടാകാട്ടെ, ഡാൻസാകട്ടെ മറ്റെന്തെങ്കിലും കഴിവു തെളിയിക്കുന്ന രംഗങ്ങളാകട്ടെ എല്ലാം തന്റെ അക്കൌണ്ടിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പങ്കുവച്ചത് രസകരമായ മറ്റൊരു വീഡിയോ ആണ്. ഒരു കുട്ടി  എന്തിന്റേതെന്ന് വ്യക്തമല്ലാത്ത അൺബോക്സിങ് വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഹൈലൈറ്റ് ഇതൊന്നുമല്ല, ഇൻട്രോ പറയുമ്പോഴേക്കും അവന്റെയൊരു അൺബോക്സിങ് എന്നുപറഞ്ഞ് അമ്മ  അടിക്കുന്നതും, അതോടെ വീഡിയോ അവസാനിക്കുന്നതുമാണ് വീഡിയോ. 'Sadly, ഇൻട്രോ പറയാനേ ടൈം കിട്ടിയുള്ളു . But really appreciate the kid ♥️🤗 Keep the spirts high !!!തളരരുത്'- എന്നാണ് അജു കുറിച്ചിരിക്കുന്നത്.