കോമഡി നമ്പറുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പിഷാരടിയുടെ നര്‍മ്മബോധം സ്റ്റേജില്‍ മാത്രമല്ല എന്നതാണ്, ആരാധകര്‍ക്ക് അദ്ദേഹത്തോട് പ്രത്യേക ഇഷ്ടത്തിനുകാരണം. ചിത്രങ്ങള്‍ക്ക് അദ്ദേഹമിടുന്ന ക്യാപ്ഷനുകളും ശ്രദ്ധനേടാറുണ്ട്.

പിഷാരടിയുടെ ഏതൊരു ചിത്രം എടുത്തുനോക്കിയാലും കാണുന്ന കമന്റാണ്, 'ക്യാപ്ഷന്‍ സിംഹമേ നമിച്ചു'എന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പിഷാരടി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണിപ്പോള്‍ തരംഗമായിരിക്കുന്നത്. പണി കിട്ടിത്തുടങ്ങി എന്നുപറഞ്ഞാണ് കാറിലിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം താരം പങ്കുവച്ചത്. നമിഷ നേരം കൊണ്ടാണ് താരത്തിന്‍റെ ചിത്രവും ക്യാപ്ഷനും ആരാധകർക്കിടയിൽ വൈറലായത്.