ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഇപ്പോള്‍ അശ്വതി ശ്രീകാന്ത്. അവതാരകയായി അവര്‍ക്കു മുന്നിലേക്കെത്തിയ അശ്വതി എഴുതിയ പുസ്തകങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയതെങ്കിലും, ഇപ്പോള്‍ പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അവര്‍ക്ക്. നടി, എഴുത്തുകാരി, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം അശ്വതി ശ്രദ്ധ നേടുന്നുണ്ട്. ടിവി അവതാരക എന്ന നിലയില്‍ നിന്ന് മാറി അഭിനേത്രിയായി എത്തിയത് അടുത്ത കാലത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അശ്വതി തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ കൈവരിച്ച നേട്ടത്തെക്കുറിച്ച് അറിയിക്കുകയാണ് അശ്വതി.

ഒരു മില്യണ്‍ (പത്ത് ലക്ഷം) ഫോളോവേഴ്സ് എന്ന നേട്ടമാണ് ഇന്‍സ്റ്റഗ്രാമില്‍ അശ്വതി കൈവരിച്ചിരിക്കുന്നത്. ഈ സന്തോഷം ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് അശ്വതി. വണ്‍ മില്യണ്‍ എന്ന് കുറിച്ച കേക്ക് മുറിക്കുന്നതിന്‍റെ ചിത്രം അശ്വതി പങ്കുവച്ചു. ഈ നേട്ടത്തിലെത്താന്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചിട്ടുമുണ്ട് അശ്വതി.  നിരവധി പേരാണ് അശ്വതിക്ക് ആശംസകളുമായെത്തുന്നത്.