ളരെ വേഗത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയും ജനപ്രിയ വെബ് സിരീസ് കരിക്കിലൂടെയുമാണ് അമേയ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ നിലപാടുകള്‍കൊണ്ടും വ്യത്യസ്തയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ചെറുകുറിപ്പുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. കഴിഞ്ഞദിവസം തന്റെ പുതിയ ചിത്രത്തോടൊപ്പം അമേയ കുറിച്ച വാക്കുകളാണിപ്പോള്‍ ആരാധകശ്രദ്ധ നേടിയിരിക്കുന്നത്.

വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി ഒന്നുകൂടി ചിന്തിക്കാന്‍ പറയുന്ന കുറിപ്പാണ് അമേയയുടേത്. കറുത്ത സല്‍വാറില്‍ മനോഹരമായ ചിത്രത്തിനൊപ്പമാണ് ചിന്തിപ്പിക്കുന്ന കുറിപ്പ് അമേയ പങ്കുവച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടേതായാലും ആണ്‍കുട്ടിയുടേതായാലും വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് അനാവശ്യമായി തലയിടുന്ന ആള്‍ക്കാരെപ്പറ്റിയും, അത്തരക്കാരെ കൊണ്ട് തനിക്കുണ്ടായിട്ടുള്ള അനുഭവങ്ങളുമാണ് അമേയ പറയുന്നത്.

കുറിപ്പിങ്ങനെ

'രാത്രി അല്പം വൈകി ബസ്സില്‍ വന്നിറങ്ങുന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ''ഇത് നമ്മുടെ വിജയന്റെ മോളല്ലേ, സാധാരണ ആറു മണിക്ക് പോകുന്ന കുട്ടിയാണല്ലോ... ഇവളെന്താ ഇത്ര വൈകി വരാന്‍.'' എന്ന് ആശങ്കപ്പെടുന്ന, സുരേഷിന്റെ മോന്‍ ബാബുവിനെ തിയ്യേറ്ററില്‍ വെച്ച് കണ്ടാല്‍ ''നിനക്ക് ക്ലാസ്സില്ലെടാ, ഈ സമയത്ത് എന്താ തിയേറ്ററില്‍..?'' എന്ന് ഒരു കൂസലുമില്ലാതെ ചോദിക്കുന്ന ടിപ്പിക്കല്‍ മലയാളികളുടെ അന്യന്റെ കാര്യത്തില്‍ തലയിടുന്ന സ്വഭാവത്തിന്റെ സൈഡ് എഫക്ട് ചെറിയ തോതില്‍ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഞാന്‍... ഫോട്ടോഷൂട്ടിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍, വണ്ണം കൂടിയതിന്റെയും കുറഞ്ഞുപോയതിന്റെയും പേരില്‍, പുതിയ മെയ്ക്ക് ഓവറിന്റെ പേരില്‍, അങ്ങനെ പലതിലും... അങ്ങനെയുള്ളവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ... മാറ്റുക... ആറ്റിറ്റ്യൂഡുകളും ചിന്താഗതികളും സമ്പ്രദായങ്ങളും മാറ്റാന്‍ ശ്രമിക്കുക. ഒരാളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ ശീലിക്കുക.
ഇന്‍ബോക്‌സിലും  കമന്റിലും വരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഈ ക്യാപ്ഷന്‍ ഒരു മറുപടി ആയിരിക്കട്ടെ.'

 
 
 
 
 
 
 
 
 
 
 
 
 

രാത്രി അല്പം വൈകി ബസ്സിൽ വന്നിറങ്ങുന്ന പെൺകുട്ടിയെ കണ്ടാൽ “ഇത് നമ്മുടെ വിജയന്റെ മോളല്ലേ, സാധാരണ ആറു മണിക്ക് പോകുന്ന കുട്ടിയാണല്ലോ... ഇവളെന്താ ഇത്ര വൈകി വരാൻ…?” എന്ന് ആശങ്കപ്പെടുന്ന, സുരേഷിന്റെ മോൻ ബാബുവിനെ തിയ്യേറ്ററിൽ വെച്ച് കണ്ടാൽ “നിനക്ക് ക്ലാസ്സില്ലെടാ, ഈ സമയത്ത് എന്താ തിയേറ്ററിൽ..?” എന്ന് ഒരു കൂസലുമില്ലാതെ ചോദിക്കുന്ന ടിപ്പിക്കൽ മലയാളികളുടെ അന്യന്റെ കാര്യത്തിൽ തലയിടുന്ന സ്വഭാവത്തിന്റെ സൈഡ് എഫക്ട് ചെറിയ തോതിൽ ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഞാൻ... ഫോട്ടോഷൂട്ടിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ, വണ്ണം കൂടിയതിന്റെയും കുറഞ്ഞുപോയതിന്റെയും പേരിൽ, പുതിയ മെയ്ക്ക് ഓവറിന്റെ പേരിൽ , അങ്ങനെ പലതിലും... അങ്ങനെയുള്ളവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ... മാറ്റുക... ആറ്റിറ്റ്യൂഡുകളും ചിന്താഗതികളും സമ്പ്രദായങ്ങളും മാറ്റാൻ ശ്രമിക്കുക. ഒരാളുടെ സ്വാതന്ത്ര്യം-ത്തെ ബഹുമാനിക്കാൻ ശീലിക്കുക.✌🏻 Inbox- ലും Comments- ലും വരുന്ന ചോദ്യങ്ങൾക്കെല്ലാം ഈ ക്യാപ്ഷൻ ഒരു മറുപടി ആയിരിക്കട്ടെ ! 🙌🏻😊🕊

A post shared by Ameya Mathew✨ (@ameyamathew) on Nov 12, 2020 at 5:25am PST