മേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, സോഷ്യല്‍മീഡിയയിലെ നിലപാടുകള്‍കൊണ്ടും മറ്റും സോഷ്യല്‍മീഡിയയിലും ഒരുകൂട്ടം ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ലോകത്തും രാജ്യത്തുമൊന്നാകെയുള്ള കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമം അമേയ പങ്കുവച്ചത് അടുത്തിടെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ അന്നത്തെ കുറിപ്പില്‍ വിട്ടുപോയത് കൂട്ടിച്ചേര്‍ക്കുകയാണ് അമേയ. 'യാത്രകളെപ്പറ്റി ഞാന്‍ നേരത്തെ പലവട്ടം പറഞ്ഞിട്ടുണ്ട്... ആ യാത്രകളില്‍ പറയാന്‍ വിട്ടുപോയ ചിലരുണ്ട്... മൈ ഫ്രണ്ട്സ്... ഈ കോറോണ സീസണിലും കിലോമീറ്റര്‍സ് & കിലോമീറ്റര്‍സ് യാത്ര ചെയ്ത് ഈ പിക്‌സ് എടുക്കാന്‍ കൂടെനിന്ന ഫ്രണ്ട്‌സ്‌ന് ഒരുപാട് താങ്ക്‌സ്. അപ്പോ സീ യു സൂണ്‍' എന്നാണ് അമേയ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

യാത്രകളെ വളരെയധികം സ്‌നേഹിക്കുന്ന അമേയ ലോക്ക്ഡൗണ്‍കാലത്ത് ഏറ്റവുമധികം മിസ് ചെയ്യുന്നത് യാത്രകളെയാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വിനോദസഞ്ചാരമേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ടൂറിസ്റ്റ് സ്‌പോട്ടുകള്‍ തുറക്കാത്തതും, ആളുകള്‍ തങ്ങളുടെ വിനോദയാത്രകള്‍ നിര്‍ത്തിവച്ചിരിക്കുന്നതും മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.