മേയ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ്.  ഇതിനോടകം നിരവധി ചിത്രങ്ങളിലൂടെയും കരിക്ക് എന്ന വെബ് സീരീസിലൂടെയും അമേയ പ്രേക്ഷക പ്രിയം നേടി. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളില്‍ അമേയ വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് നടിയുടെ പുതിയ ചിത്രം. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമേയയുടെ പുതിയ ചിത്രവും അതിനുള്ള ക്യാപ്ഷനുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

നിരന്തരം പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അമേയ നടത്താറുണ്ട്.  ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ അമേയ പങ്കുവച്ചിരിക്കുന്നത്. രസകരമായ ഒരു ക്യാപ്ഷനും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.

'ചിലപ്പോഴൊക്കെ ഈ കടൽ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്… കടൽപോലെ ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകാറുണ്ട് !'- എന്നായിരുന്നു താരം കുറിച്ചത്.