യുവതാരങ്ങളിൽ ശ്രദ്ധേയമായ താരമാണ് അനുമോൾ. ചായില്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി. നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല. അതേസമയം തന്നെ തന്റെ പോസ്റ്റുകൾക്ക് മോശം കമന്റുകളുമായി എത്തുന്നവർക്ക് കൃത്യമായി മറുപടി നൽകാനും താരം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് അനുമോൾ.  തന്റെ പാടത്ത് വിത്തിടുന്നതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ' ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു..' - എന്ന കുറിപ്പോടെയാണ് ചിത്രം  ഷെയർ ചെയ്തിരിക്കുന്നത്.