മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ ഫോട്ടോഷൂട്ടുകളുടെ തിരക്കെല്ലാംകഴിഞ്ഞ്, നാടന്‍ലുക്കിലുള്ള ചിത്രമാണ് അനുശ്രി പങ്കുവച്ചിരിക്കുന്നത്.

അ ആ ഇ ഈ എഴുതിയ സ്ലേറ്റും പിടിച്ചുള്ള അനുശ്രിയുടെ ഫോട്ടോ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. 'അ ആ ഇ ഈ... പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ഇടക്ക് റിവിഷന്‍ ചെയ്തു നോക്കുന്നത് നല്ലതാ. സ്ലേറ്റ് നൊസ്റ്റാള്‍ജിയ' എന്നുപറഞ്ഞാണ് അനുശ്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരുപാട് ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ശരിക്കും നൊസ്റ്റാള്‍ജിക് ചിത്രമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ അനുശ്രി ശേഷം നിരവധി മലാളചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രംകണ്ട് മനോഹരമായ, പ്രതി പൂവന്‍കോഴി എന്ന ചിത്രമാണ് അനുശ്രി അവസാനം ചെയ്ത സിനിമ.