സോഷ്യല്‍മീഡിയയില്‍ ഫോട്ടോഷൂട്ടുകളുമായി തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ നടിയുമാണ് അനുശ്രി. സോഷ്യല്‍മീഡിയയില്‍ സജീവമായ അനുശ്രീയുടെ ഫോട്ടോഷൂട്ടുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. താരം കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടി.

വൈറ്റ് ഹാഫ് ട്രാന്‍സ്‍പെരന്‍റ് ഷോര്‍ട്ട് ടോപ്പും സിംപിളായ സില്‍വര്‍ കളർ മിഡിയും ധരിച്ചുള്ളതാണ് അനുശ്രീയുടെ പുതിയ ചിത്രം. 'ചുമ്മാ കുറെ ക്ലിക്ക്' എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചുമ്മാ ക്ലിക്കിയതാണേലും സംഗതി കളറായിട്ടുണ്ടെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്‍റ് ചെയ്യുന്നത്. സ്വതസിദ്ധമായ ചിരിയോടെയുള്ള അനുശ്രീയുടെ ചിത്രങ്ങള്‍ ആരാധകരുടെ റിയാക്ഷന്‍സ് ഏറെ നേടുന്നുണ്ട്.

ചിത്രങ്ങള്‍ കാണാം