മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരസുന്ദരികൾ ഒരൊറ്റ ഫ്രേമിൽ കണ്ടാൽ ആരും ഒന്നു കണ്ണോടിക്കും. അങ്ങനെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. പ്രിയ നായിക ഭാവനയാണ് സംയുക്ത വർമ്മയ്ക്കും മഞ്ജു വാര്യർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഏറെ കാലത്തിന് ശേഷമാണ് മൂവരും ഒന്നിച്ചൊരു ഫ്രേമിൽ എത്തുന്നത്. ലോക്ക്ഡൌൺ കാലത്തെ വിശേഷമാണ് ഭാവന പങ്കുച്ചിരിക്കുന്നത്. 'സഹോദരിമാരായി തരാൻ ദൈവം മറന്നവരാണ് ആത്മസുഹൃത്തിക്കൾ'- എന്ന കുറിപ്പോടെയാണ് ഭാവന ചിത്രം ഷെയർ ചെയ്തത്.

സംയുക്ത വിവാഹ ശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ മഞ്ജു വാര്യർ, ശക്തമായ തിരിച്ചുവരവു നടത്തി സിനിമയില്‍ സജീവമാകുകയാണ്.

സംയുക്ത ഇതുവരെ തിരിച്ചു വരവിനെ ക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഭാവനയും വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇതിനിടയിലും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് മൂവരും. മലയാളികൾക്ക് മറക്കാനാകാത്ത താരങ്ങളുടെ വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവുന്നതും അതുകൊണ്ടു തന്നെ.