പൃഥ്വിരാജ് നായകനായ പ്രദീപ് എം നായര്‍ ചിത്രമായ 'വിമാന'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തുകഴിഞ്ഞു ദുര്‍ഗ. ജീത്തു ജോസഫ് ചിത്രമായ റാം ആണ് ദുര്‍ഗ്ഗയുടെ വരാനിരിക്കുന്ന ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുര്‍ഗ്ഗയുടെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം നിമിഷനേരം കൊണ്ടുതന്നെ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

'ഈ ജീവിതത്തില്‍ നിങ്ങളുടെ ഹൃദയത്തെ നിങ്ങളുടെ സ്‌കിന്നില്‍ അണിയുക' എന്നു പറഞ്ഞാണ് ടാറ്റു ചെയ്ത സന്തോഷം ദുര്‍ഗ്ഗ പങ്കുവച്ചിരിക്കുന്നത്. ടാറ്റുവിന്റെ മേക്കിങ് വീഡിയോയും ചിത്രത്തോടൊപ്പംതന്നെ താരം പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ ടാറ്റുവാണെന്നാണ് താരം വീഡിയോയുടെ കുറിച്ചിരിക്കുന്നത്. എന്തിനാണ് അധികം ടാറ്റു ഒന്നുതന്നെ ധാരാളമാണല്ലോയെന്നാണ് ആരാധകര്‍ പറയുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ദുര്‍ഗ്ഗ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കകാറുണ്ട്. സ്റ്റൈലിഷ് വേഷങ്ങളിലുള്ള ദുര്‍ഗ്ഗയുടെ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോള്‍, വിമാനത്തിലെ ആ പാവം നാട്ടിന്‍പുറത്തുകാരിയെ മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.