ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാര്‍ പ്രധാന കഥാപാത്രമാകുന്ന പരമ്പരയുടെ വിവരം കഴിഞ്ഞ ദിവസമാണ്  ഏഷ്യാനെറ്റ് പുറത്തുവിട്ടത്. നടി കൃഷ്‍ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നതെന്ന വിവരത്തോടൊപ്പം കഥാപാത്രങ്ങളുടെ വിവാഹ വേഷത്തിലുള്ള ചിത്രവും പുറത്തുവന്നിരുന്നു.

സീരിയലിന്റെ പ്രമോ ഉടൻ പുറത്തുവിടും. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. എന്നാൽ ആരാധകർ ആ ചിത്രം ഏറ്റെടുത്തരിക്കുകയാണിപ്പോൾ.  ചിത്രം പുറത്തുവന്ന ശേഷം നിരന്തരം കോളുകൾ വരുന്നതായി താരം ഫേസ്ബുക്കിൽ കുറിച്ചു. 

ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത്തിനൊപ്പമുള്ള ചിത്രം അതിൽ നിന്നുള്ളതാണെന്നുമാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൃഷ്ണപ്രഭയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ കമന്റുകളുടെ ചുവടുപിടിച്ച് വിളികൾ കൂടിയെത്തിയതോടെയാണ് താരം വിശദീകരണ കുറിപ്പിട്ടിരിക്കുന്നത്.

കുറിപ്പിങ്ങനെ..

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! 
എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ.