മലയാളികളുടെ ഇഷ്ട നായിക മിയ ജോർജ് വിവാഹിതയാകുന്നുവെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിൻ ഫിലിപ്പുമായി  വിവാഹ നിശ്ചയം നടന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു.  ഇപ്പോഴിതാ മിയയുടെ വിവാഹനിശ്ചയ വീഡിയോ എത്തിയിരിക്കുന്നു. 

സഹോദരിയായ ജിനിയും ഭർത്താവും ചേർന്ന് പകർത്തി എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കന്നത്. ജിനി തന്നെയാണ് യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെ്യതിരിക്കുന്നത്.  ജൂൺ ആദ്യം അശ്വിന്റെ വീട്ടിൽവച്ച് കൊവിഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്.

പാലാ സ്വദേശിനിയായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ‌ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ചെറു റോളുകളില്‍ തുടക്കമിട്ട മിയ സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ഇതിന് മുമ്പ് തിരുവമ്പാടി തമ്പാന്‍, ഈ അടുത്ത കാലത്ത്, ഡോക്ടര്‍ ലവ് എന്നീ സിനിമകളിലും മിയ അഭിനയിച്ചിരുന്നു. 

പൃഥ്വിരാജിന്റെ നായികയായി മെമ്മറീസ്, പാവാട എന്നീ സിനിമകളില്‍ താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ