രവിവര്‍മ്മാ ചിത്രങ്ങളിലെ മോഡലുകള്‍ ധരിച്ചതിന് സമാനമായ ആടയാഭരണങ്ങള്‍ അണിഞ്ഞ് അതേ ശൈലിയിലും അഴകിലുമായിരുന്ന താരങ്ങളുടെയും ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഇപ്പോള്‍ അന്നത്തെയാ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറ ചിത്രങ്ങള്‍ പങ്കുവച്ച്, അതിനെപ്പറ്റി സംസാരിക്കുകയാണ് നദിയാ മൊയ്തു.

പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന താരങ്ങളുടെ ഫോട്ടോ ഷൂട്ട് കുറച്ചുമാസങ്ങള്‍ക്കുമുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരായിരുന്നു പെയിന്റിംഗുകളിലെ മോഡലുകളെ അനുസ്മരിപ്പിക്കും വിധം വീണ്ടും അവതരിച്ചത്. രവിവര്‍മ്മാ ചിത്രങ്ങളിലെ മോഡലുകള്‍ ധരിച്ചതിന് സമാനമായ ആടയാഭരണങ്ങള്‍ അണിഞ്ഞ് അതേ ശൈലിയിലും അഴകിലുമായിരുന്നു താരങ്ങളുടെയും ഫോട്ടോഷൂട്ട്. ഇപ്പോള്‍ അന്നത്തെയാ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറ ചിത്രങ്ങള്‍ പങ്കുവച്ച്, അതിനെപ്പറ്റി സംസാരിക്കുകയാണ് നദിയാ മൊയ്തു.

ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നദിയ തിരിച്ചുവന്നത് കേരളത്തിലും തരംഗം സൃഷ്ടിച്ച എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തന്റെ രണ്ടാംവരവില്‍ ഒരുപാട് മലയാള ചിത്രങ്ങളിലും, അമ്മ കഥാപാത്രമായും മറ്റും നദിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. രവിവര്‍മ്മ ക്ലാസിക്ക് ചിത്രങ്ങള്‍ക്ക് നാം ഫൗണ്ടേഷന്‍ ജീവന്‍ നല്‍കിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെപ്പറ്റിയാണ് നദിയ ഇപ്പോള്‍ വാചാലയാകുന്നത്. അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ സജീവമായ നദിയ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

View post on Instagram

'നാം ഫൗണ്ടേഷന്‍ പുനര്‍ നിര്‍മിച്ച രവിവര്‍മ്മാ ക്ലാസിക്ക് ഫോട്ടോഷൂട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്, ഒരു അംഗീകാരം തന്നെയാണ്. ശ്രീ. രാജാ രവിവര്‍മ്മയുടെ കാലാതീതമായ ഈ കലാസൃഷ്ടി, ശുദ്ധമായ ഇന്ത്യന്‍ സംവേദനക്ഷമതയില്‍ അടിയുറപ്പിച്ച് യൂറോപ്യന്‍ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഒന്നായിരുന്നു. അതിലൂടെ പുരാണങ്ങളുടെ വിശിഷ്ടമായ പ്രാതിനിധ്യമാണ് അദ്ദേഹം വരച്ചിട്ടത്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ പെയിന്റിംഗ് ആത്മാര്‍ത്ഥമായിത്തന്നെ പ്രതിഫലിപ്പിക്കുന്നുണ്ട്. സുഹാസിനി മണിരത്‌നത്തിന്റെ ആശയവും, വെങ്കെട് രാമന്റെ ഫോട്ടോഗ്രഫിയും, പത്മജ വെങ്കട്‌റാമിന്റെ ഡിസൈനും എല്ലാവരുംതന്നെ നല്ല റിസള്‍ട്ടിനായി പ്രവര്‍ത്തിച്ചു.' എന്നാണ് നദിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

View post on Instagram

നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടിയായിരുന്നു രാജാ രവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയത്.

View post on Instagram