Asianet News MalayalamAsianet News Malayalam

'ഇഷ്ടമുളള വസ്ത്രം ധരിക്കുന്ന നാടുകളുണ്ട് ലോകത്തൊരുപാട്' : അശ്വതി ശ്രീകാന്ത്

എന്താണ് കാലിന്റെ ചിത്രമിടാത്തത് എന്ന് ചോദിച്ച് രാവിലെമുതല്‍ മെസേജായിരുന്നെന്നും, അതാണ് ഈ കുറിപ്പിന് കാരണമെന്നുമാണ് അശ്വതി പറയുന്നത്.

malayalam anchor aswathy sreekanth shared a note about the cyber attacking on womens because of their dressing style note got viral on social media
Author
Kerala, First Published Sep 17, 2020, 12:22 PM IST

ആങ്കര്‍ എന്ന നിലയിലാണ് മലയാളികളിലേക്ക് അശ്വതി ശ്രീകാന്ത് നടന്നുകയറിയത്. എന്നാലിപ്പോള്‍ പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട് അശ്വതിക്ക്. നടി, എഴുത്തുകാരി, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളും നിലപാടുകളും എഴുത്തുകളും ഒത്തരി കാലമായി താരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ അശ്വതി ഒരു നടിയൊക്കെ ആകുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ്.

ഇപ്പോഴിതാ അനശ്വര രാജന്റെ സൈബര്‍ അക്രമണത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര രാജന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനുനേരെ സദാചാര സൈബര്‍ അക്രമണ ഉണ്ടായത്. വെസ്റ്റേണ്‍ സ്‌റ്റൈല്‍ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു അനശ്വരയ്ക്ക് അക്രമണം നേരിടേണ്ടി വന്നത്. സിനിമ മേഖലയിലേയും പുറത്തു നിന്നുള്ളതുമായ നിരവധി ആളുകളാണ് അനശ്വരയ്ക്ക് സപ്പോര്‍ട്ടുമായെത്തിയത്. കഴിഞ്ഞ ദിവസമാണ് അശ്വതി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

അനശ്വരയോട് ഐക്യപ്പെട്ട താരങ്ങളെല്ലാംതന്നെ തങ്ങളുടെ കാലിന്റെ ചിത്രമായിരുന്നു പങ്കുവച്ചത്. എന്നാല്‍ എന്താണ് കാലിന്റെ ചിത്രമിടാത്തത് എന്ന് ചോദിച്ച് രാവിലെമുതല്‍ മെസേജായിരുന്നെന്നും, അതാണ് ഈ കുറിപ്പിന് കാരണമെന്നുമാണ് അശ്വതി പറയുന്നത്. 

താരത്തിന്റെ കുറിപ്പ് വായിക്കാം

'' ഇന്ന് ഇന്‍ബോക്‌സിലും കമെന്റ് ബോക്‌സിലും ഏറ്റവും കൂടുതല്‍ വന്ന മെസ്സേജ്
കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്... എന്തൊരാകാംഷ . അലമാരയില്‍ ഇഷ്ടം പോലെ ഷോട്‌സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്.
ഒന്നും പക്ഷെ നമ്മുടെ നാട്ടില്‍ അല്ലാരുന്നു എന്ന് മാത്രം.

തുറിച്ച് നോട്ടവും വെര്‍ബല്‍ റേപ്പും ഇല്ലാത്ത നാടുകളില്‍...

ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളില്‍....

വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളില്‍....

കുറഞ്ഞ വസ്ത്രം ബലാല്‍സംഗത്തിനു ന്യായീകരണമാവാത്ത നാടുകളില്‍...

മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനല്‍ ചൂടില്‍ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളില്‍...

ഷോര്‍ട് ഇട്ട മകളെ കണ്ടാല്‍ കുടുംബത്തിന്റെ അഭിമാനം തകര്‍ന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളില്‍...

വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോര്‍ത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളില്‍...
കണ്ട് നിറഞ്ഞവരുടെ നാടുകളില്‍...!

അത് സായിപ്പിന്റെ നാട് മാത്രമല്ല.

വേറെയും ഒരുപാട് നാടുകള്‍ ഉണ്ട് ഭൂപടത്തില്‍. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങള്‍ ഉണ്ട്. മൂല്യങ്ങള്‍ ഉണ്ട്.

എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാല്‍ പോരേ എന്നാണെങ്കില്‍ 'സൗകര്യമില്ല' എന്ന് മറുപടി (ചുള്ളിക്കാട്.jpg)

എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേല്‍ കമെന്റ് ബോക്‌സിലെ ചെളി വരാന്‍ പറ്റിയ മൂഡ് അല്ലാത്തോണ്ട് 'തല്ക്കാലം' ഫോട്ടോ ഇടുന്നില്ല. ''

നിരവധി ആളുകളാണ് താരത്തിന്റെ കുറിപ്പിന് യോജിപ്പും വിയോജിപ്പുമായി കമന്റ് ചെയ്തിരിക്കുന്നത്.malayalam anchor aswathy sreekanth shared a note about the cyber attacking on womens because of their dressing style note got viral on social media

Follow Us:
Download App:
  • android
  • ios