മലയാളികള്‍ക്ക് അശ്വതി ശ്രീകാന്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ടെലവിഷന്‍ പരിപാടികളില്‍ തനതായ ശൈലിയില്‍ അവതാരകയായി എത്തുന്ന അശ്വതി ഒരു സിനിമാ താരത്തെ പോലെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ് അശ്വതി, സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാനും മറക്കാറില്ല. കഴിയുന്നതുപോലെയെല്ലാം ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. സാമൂഹ്യവിഷയങ്ങളിലെല്ലാം തന്റേതായ നിലപാടുകളുള്ള അശ്വതി, ഇപ്പോളിതാ അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷികാശംസ നേര്‍ന്നിരിക്കുകയാണ്.

അച്ഛന്റേയും അമ്മയുടേയും മുപ്പത്തിയെട്ടാം വിവാഹവാര്‍ഷികത്തിന് അവരുടെ ഫോട്ടോയോടൊപ്പം ഒരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അശ്വതി അമ്മയോടൊപ്പമുള്ള ചിത്രവും, കുറിപ്പും പങ്കുവച്ചത് വൈറലായിരുന്നു. വറുത്ത മീനായാലും, പഴംപൊരിയായാലും അമ്മ എനിക്കൊരു പങ്ക് വേറെ മാറ്റിവയ്ക്കും എന്നു തുടങ്ങിയ കുറിപ്പ് ഏറെ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അച്ഛന്റേയും അമ്മയുടെയും ചിത്രത്തോടൊപ്പം അശ്വതി പങ്കുവച്ച കുറിപ്പിനാണ് ആരാധകര്‍ ഇപ്പോള്‍ കയ്യടിക്കുന്നത്.

'ചില നേരത്ത് വഴക്ക് കൂടി മിണ്ടാതെ നടക്കുന്നത് കണ്ടാല്‍ തോന്നും രണ്ടു പേരും നാളെ തന്നെ ഡിവോഴ്‌സ് ചെയ്തു കളയുംന്ന്. എന്നിട്ട് അഞ്ചു മിനിറ്റ് കഴിയുമ്പോ 'വഴക്കോ, ഞങ്ങളോ'ന്ന് പറഞ്ഞ് അടേം ചക്കരേം കളിച്ച് വിവരം അന്വേഷിക്കാന്‍ ചെന്ന നമ്മളെ പൊട്ടനാക്കണ പാര്‍ട്ടികളാണ്. കല്യാണ ഫോട്ടോയിലേക്കാള്‍ ഭംഗിയായി മുപ്പത്തെട്ടാം വര്‍ഷവും ഒരുമിച്ച് നിന്ന് ചിരിക്കാന്‍ പറ്റുന്നതും അത് കൊണ്ടാണ്.'  എന്നാണ് അശ്വതി കുറിച്ചത്. നിരവധി ആളുകളാണ് അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

ചില നേരത്ത് വഴക്ക് കൂടി മിണ്ടാതെ നടക്കുന്നത് കണ്ടാൽ തോന്നും രണ്ടു പേരും നാളെ തന്നെ ഡിവോഴ്സ് ചെയ്തു കളയുംന്ന്. എന്നിട്ട് അഞ്ചു മിനിറ്റ് കഴിയുമ്പോ ‘വഴക്കോ, ഞങ്ങളോ’ന്ന് പറഞ്ഞ് അടേം ചക്കരേം കളിച്ച് വിവരം അന്വേഷിക്കാൻ ചെന്ന നമ്മളെ പൊട്ടനാക്കണ പാർട്ടികളാണ് 😏കല്യാണ ഫോട്ടോയിലേക്കാൾ ഭംഗിയായി മുപ്പത്തെട്ടാം വർഷവും ഒരുമിച്ച് നിന്ന് ചിരിക്കാൻ പറ്റുന്നതും അത്‌ കൊണ്ടാണ് 😄😄 Happy anniversary to Achan and Amma #anniversary #parents #happilyeverafter #couplegoals #aswathysreekanth #instapost

A post shared by Aswathy Sreekanth (@aswathysreekanth) on Jul 1, 2020 at 3:31am PDT