സിനിമാ താരം എന്നതിലുപരിയായി മലയാളികളികൾക്ക് പ്രിയപ്പെട്ടവനാണ് മിഥുന്‍ രമേഷ്. സീരിയലുകളിലൂടെ സിനിമയിലേക്കെത്തി. ചെറുപ്പം മുതൽ മലയാള സിനിമയില്‍ മിഥുന്‍ സജീവമായിരുന്നു. എന്നാല്‍ നടനെന്നതിനേക്കാള്‍ താരത്തെ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് അവതാരകന്‍ എന്ന രീതിയിലായിരുന്നു. 

ദുബായിലേക്ക് താമസംമാറിയ താരം ദുബായ് ഹിറ്റ് എഫ്എമ്മിലൂടെയാണ് പ്രേക്ഷകര്‍ക്കിടയിലേക്ക് ശബ്ദമായെത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ്  കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരരാണ്.

മിഥുൻ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഫാദേഴ്‌സ് ഡേയിൽ  മകൾ തൻവി മിഥുന് ഒരു സർപ്രൈസ് സമ്മാനം നൽകി. കിടിലൻ ഗിഫ്റ്റ് കണ്ട് അത്ഭുതപ്പെടുകയാണ് മിഥുൻ ആ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മകൾ തന്നെ നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡും ഒപ്പം അതിൽ അവൾ എഴുതിയ മനോഹര വരികളും ആണ് ഏറെ വൈറൽ ആയത്.
ലോകത്തെവിടെയും നിങ്ങളെ പോലൊരു കൂൾ ഡാഡിയില്ലെന്നാണ് തൻവി പറയുന്നത്. അച്ഛന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ എന്നും തൻവി എഴുതിയിരുന്നു.തൻവിക്ക് നന്ദി പറയുന്നതും വീഡിയോയിൽ കാണാം.