നെക്ക് വര്‍ക്കുള്ള മഞ്ഞ സാരിയിലാണ് ഫോട്ടോഷൂട്ടില്‍ വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആസ്വാദക മനസില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ പങ്കാളിത്തവും വീണയ്ക്ക് കരിയറില്‍ ഗുണം ചെയ്‍തിട്ടുണ്ട്. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവെച്ചത്. വലിയൊരു കൂട്ടം ആരാധകരെയും നേടിയാണ് വീണ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വീണ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് കിട്ടുന്നത്.

നെക്ക് വര്‍ക്കുള്ള മഞ്ഞ സാരിയോടൊപ്പം ചെറിയ വര്‍ക്കുള്ള മഞ്ഞ ബ്ലൗസിലാണ് പുതിയ ഫോട്ടോഷൂട്ടില്‍ വീണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'നിങ്ങള്‍ എന്ത് ചെയ്താലും ആളുകള്‍ നിങ്ങളെ വിലയിരുത്തും.. അതുകൊണ്ട് ആളുകളുടെ കാര്യം അങ്ങ് മറന്നേക്കു' എന്നാണ് വീണ ഒരു ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം

View post on Instagram
View post on Instagram
View post on Instagram